അവൽ ഉപ്പുമാവ്, 5 മിനിറ്റു കൊണ്ട് തയാറാക്കാം
Mail This Article
×
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാര രുചിയാണു അവൽ ഉപ്പുമാവ്.
ചേരുവകൾ
- അവൽ - 1 കപ്പ്
- സവാള - 1 നേർത്തതായി അരിഞ്ഞത്
- ഇഞ്ചി - 1/2 ടീസ്പൂൺ
- പച്ചമുളക് - 2
- കറിവേപ്പില
- ഉപ്പ്
- വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
- കടുക് - 1/4 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഉപ്പുവെള്ളത്തിൽ അവൽ ചേർത്ത് ഉടൻ പുറത്തെടുക്കുക. (2 അല്ലെങ്കിൽ 3 കപ്പ് വെള്ളം എടുത്ത് ഉപ്പ് ചേർക്കുക. ഉപ്പ് രുചി അൽപ്പം കൂടുതലായിരിക്കണം).
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
- ചൂടുള്ള എണ്ണയിൽ കടുകും ഉഴുന്നും ചേർത്തു വഴറ്റുക.
- ഇതിലേക്ക് ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. 30 സെക്കൻഡ് നേരം വഴറ്റുക. അരിഞ്ഞ സവാളയും ചേർത്തു 30 സെക്കൻഡ് വീണ്ടും വഴറ്റുക.
- അവൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു തേങ്ങാ ചേർത്ത് നന്നായി യോജിപ്പിക്കാം.
- അടച്ചു വച്ച് 4 മുതൽ 5 മിനിറ്റ് വരെ വേവിക്കുക.
- തീ ഓഫ് ചെയ്തു കഴിഞ്ഞ് 5 മിനിറ്റ് വീണ്ടും മൂടി അടച്ചുവയ്ക്കണം. ചെറു ചൂടോടെ കഴിക്കാം.
English Summary : Aval Upma, Super Easy Breakfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.