മല്ലിയിലയും പുതിനയിലയും ഒരു വർഷം വരെ കേടാവാതെ സൂക്ഷിക്കാം
Mail This Article
×
ഭക്ഷണത്തിന് രുചി കൂട്ടാൻ മല്ലിയിലയും പുതിനയിലയും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. മല്ലിയിലയും പുതിനയിലയും വാങ്ങിച്ചു സൂക്ഷിച്ച് രണ്ടുദിവസത്തിനുള്ളിൽ തന്നെ പുതുമ നഷ്ടപ്പെട്ടു പോവുകയും വാടിക്കരിഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്യും. ഒരു വർഷം വരെ മല്ലിയിലയും പുതിനയിലയും നിറം നഷ്ടപ്പെടാതെയും കേടാവാതെയും സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
മല്ലിയിലയും പുതിനയിലയും വേരും ചീഞ്ഞ ഇലകളും മാറ്റി മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട വെള്ളത്തിൽ അരമണിക്കൂർ മുക്കി വയ്ക്കുക.
- നന്നായി കഴുകി വെള്ളം തോർത്തിയെടുക്കുക.
- വെള്ളം നന്നായി മാറിയതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കുക.
- അരിഞ്ഞെടുത്ത ഇല രണ്ട് മിനിറ്റ് ആവിയിൽ വേവിക്കുക. (കൂടുതൽ സമയം വേവിച്ചാൽ ഇലയുടെ നിറം നഷ്ടപ്പെടും)
- നന്നായി ചൂടാറിയതിനു ശേഷം ഒരു സിപ് ലോക്ക് ബാഗിലോ വായു കടക്കാത്ത പാത്രത്തിലോ അടച്ച് ഫ്രീസറിൽ സൂക്ഷിക്കാം. (പാത്രത്തിൽ വയ്ക്കുമ്പോൾ അമർത്തി വയ്ക്കരുത് ഒരു സ്പൂൺ കൊണ്ട് മെല്ലെ ഇട്ട് കൊടുക്കണം.)
- തണുത്ത് കഴിയുമ്പോൾ ആവശ്യാനുസരണം ഒരു സ്പൂൺ കൊണ്ടോ ഫോർക്ക് കൊണ്ടോ ഇളക്കി എടുക്കാവുന്നതാണ്.
- ആവിയിൽ വേവിച്ച മല്ലിയിലയും പുതിനയിലയും മിക്സിയിൽ നന്നായി അരച്ച് ഐസ്ക്യൂബ് ആക്കി വേണമെങ്കിലും സൂക്ഷിക്കാം.
- ഏറെ തയാറാക്കി വച്ചിരുന്നാൽ ഒരു വർഷം വരെ കേടാവാതെ ഇരിക്കും
English Summary : How to store mint and coriander leaf.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.