ഉഴുന്നു സാദം, രുചിയും സ്വാദും ഒന്നിനൊന്നു മെച്ചം
Mail This Article
×
നല്ല ടേസ്റ്റിയും ഹെൽത്തിയും വെറൈറ്റിയും ആയ ഉഴുന്നു ചോറ് അല്ലെങ്കിൽ ഉഴുന്നു സാദം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മട്ട അരി - 1 കപ്പ്
- കറുത്ത ഉഴുന്നു പരിപ്പ് - 1/2 കപ്പ്
- തേങ്ങയുടെ ഒന്നാം പാൽ - 1 കപ്പ്
- തേങ്ങയുടെ രണ്ടും മൂന്നും പാൽ ചേർന്നത് - 3 കപ്പ്
- വെളുത്തുള്ളി - 4 എണ്ണം
- പച്ച മുളക് / കാന്താരി മുളക് - 3 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു പ്രഷർ കുക്കറിൽ മട്ട അരിയും ഉഴുന്നു പരിപ്പും കഴുകി എടുക്കുക.
- അതിലേക്കു തേങ്ങയുടെ രണ്ടും മൂന്നും പാൽ ചേർത്തു കൊടുക്കുക.
- വെളുത്തുള്ളി ചതച്ചതും പച്ചമുളക് കീറിയതും കൂടി ചേർത്ത ശേഷം കുക്കറിൽ വേവിച്ചെടുക്കുക.
- വെന്തു വന്ന ഉഴുന്ന് ചോറിലേക്കു തേങ്ങയുടെ ഒന്നാം പാലും ആവശ്യമെങ്കിൽ കുറച്ചു വെള്ളവും ചേർത്ത് അഞ്ചു മിനിറ്റു തിളപ്പിക്കുക.
- ചൂടോടെ കുറച്ചു എരിവുള്ള കറികളുടെ കൂടെ കഴിക്കാം.
Content Summary : Uzhunnu sadam recipe by Prabha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.