ADVERTISEMENT

ഞാവൽപ്പഴം കൊണ്ടു വളരെ രുചികരവും  ഹെൽത്തിയുമായിട്ടുള്ള വൈൻ ഏഴു ദിവസം കൊണ്ടു തയാറാക്കാം.

 

ചേരുവകൾ

  • ഞാവൽ പഴം - 2 കിലോഗ്രാം
  • പഞ്ചസാര - 1 കിലോഗ്രാം
  • കറുവാപ്പട്ട - 100 ഗ്രാം
  • ഗ്രാമ്പു - 100 ഗ്രാം
  • ഗോതമ്പ് - 250 ഗ്രാം
  • ചൂട് വെള്ളം - 3 ലിറ്റർ
  • യീസ്റ്റ് - 100 ഗ്രാം

 

തയാറാക്കുന്ന വിധം

ഞാവൽപ്പഴം കുരു കളഞ്ഞ് എടുത്തു മിക്സിയുടെ ജാറിൽ  നന്നായിട്ട് അരച്ചെടുക്കുക. ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കണം, അതിനുശേഷം ഇതൊരു ഭരണിയിൽ അല്ലെങ്കിൽ കുപ്പിയിൽ ഒഴിക്കാം. ഇതിലേക്കു പട്ട, ഗ്രാമ്പു, പഞ്ചസാര, യീസ്റ്റ്, ഗോതമ്പ്, തിളച്ച വെള്ളം എന്നിവ ചേർത്തു നന്നായി 15 മിനിറ്റ് ഇളക്കുക.

 

ഇളക്കിയതിനു ശേഷം ഇത് ഒരു തുണികൊണ്ടു നന്നായി കെട്ടിവയ്ക്കുക, മൂന്നുദിവസം കഴിയുമ്പോൾ വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചു കെട്ടിവയ്ക്കുക.  ഏഴു ദിവസം കഴിയുമ്പോൾ തുറന്നു നോക്കാം. ആ സമയത്ത് നന്നായിട്ട് വൈൻ തെളിഞ്ഞു വന്നിട്ടുണ്ടാകും. വീണ്ടും ഒന്ന് അരിച്ചു ഒഴിച്ച് തെളിയാൻ വയ്ക്കാം. തെളിഞ്ഞു കഴിയുമ്പോൾ ഇത് ഉപയോഗിക്കാം. വളരെ രുചികരവും ടേസ്റ്റിയും ഹെൽത്തിയും കളർഫുള്ളുമായ വൈൻ തയാർ.

 

Content Summary : Jamun fruit wine recipe by Asha.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com