അതീവ രുചികരമായ സേമിയ മധുരം, ഈസി റെസിപ്പി
Mail This Article
×
ഈദിനൊരുക്കാം സേമിയ കൊണ്ടൊരു കിടിലൻ വിഭവം
ചേരുവകൾ
- സേമിയ - 3/4 കപ്പ്
- പാൽ - 1 ലിറ്റർ
- പഞ്ചസാര - 1/2 കപ്പ്
- പാൽപ്പൊടി - 2 ടേബിൾസ്പൂൺ
- ബദാം കുതിർത്തത് - 1/4 കപ്പ്
- റോസ് വാട്ടർ - 1 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
- പിസ്താ – ബദാം – കാഷ്യു - 3 ടേബിൾസ്പൂൺ
- നെയ്യ് - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- കുതിർത്ത ബദാം കുറച്ചു പാൽ ചേർത്ത് അരച്ചു വയ്ക്കുക.
- ഒരു ഫ്രൈയിങ് പാനിൽ നെയ്യൊഴിച്ചു സേമിയ വറക്കുക.
- ഇതിലേക്കു പകുതി പാൽ ചേർത്തു സേമിയ വേവിക്കുക.
- പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്തിളക്കുക.
- ബാക്കിയുള്ള പാൽ കൂടെ ചേർത്തു തിളച്ചു വരുമ്പോൾ അരച്ചെടുത്ത ബദാം ചേർത്തിളക്കുക.
- ഇതിലേക്കു നട്സ്, റോസ് വാട്ടർ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു തീ ഓഫ് ചെയ്യുക.
- ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.
Content Summary : Semiya dessert, easy dessert recipe by Sameena.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.