ADVERTISEMENT

പുട്ടിന് കടലക്കറി മസ്റ്റാണ്. അപ്പത്തിനും ഇടിയപ്പത്തിനുമൊക്കെ അടിപൊളി കോമ്പിനേഷനണ്. പല രുചിയിൽ കടലക്കറി തയാറാക്കവുന്നതാണ്. തേങ്ങ വറുത്തരച്ചും അല്ലാതെയുമൊക്കെ. തേങ്ങ അരയ്ക്കാതെ നല്ല കുറുകിയ കടലക്കറി എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

കടല :1ഗ്ലാസ്‌
സവാള :2വലുത്
തക്കാളി :2
പച്ചമുളക് :3
ഇഞ്ചി :ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി :9
ചുവന്ന മുളക് :3
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
മുളക് പൊടി :1ടേബിൾ സ്പൂൺ
മല്ലിപൊടി :2ടേബിൾ സ്പൂൺ
ഗരം മസാല :1ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ :ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർക്കുക. വഴന്നു വരുമ്പോൾ സവാള ചേർത്ത് വഴട്ടിയതിൽ  പൊടികൾ ചേർക്കുക. തക്കാളി അരച്ചത് ചേർക്കുക. കടല ചേർത്ത് ആവശ്യത്തിന് ഉപ്പിട്ട് വേവിച്ചെടുക്കുക.

ആവശ്യത്തിന് വെന്ത് കഴിയുമ്പോൾ കുക്കറിൽ കറിവേപ്പില ഇട്ട് വാങ്ങുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ പച്ചമുളകും, ചുവന്ന മുളകും ഇട്ട് മൂത്തത്തിനു ശേഷം കുറച്ചു കശ്മീരി മുളക് പൊടി കൂടി ഇട്ടു കറിയിൽ ചേർക്കുക. കുറുകിയ കടലക്കറി തയാർ.

English Summary:

Kadala Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com