ക്രിസ്മസ് രുചിയിൽ ബട്ടർ ഗാർലിക് റൈസ്
Mail This Article
×
വിശേഷ ദിവസങ്ങൾക്ക് വിശേഷ രുചിയാകട്ടെ. ബസ്മതി റൈസും വെണ്ണയും ചേർന്ന റൈസ്.
1. ബസ്മതി അരി – രണ്ടു കപ്പ്
2.എണ്ണ – പാകത്തിന്
വെളുത്തുള്ളി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് –
കാൽ കപ്പ്
3. വെണ്ണ – 100 ഗ്രാം
4. ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ അരി അര മണിക്കൂർ കുതിർക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി കരുകരുപ്പായി വറുത്തു കോരുക.
∙കുതിർത്തു വച്ചിരിക്കുന്ന അരി വേവിച്ചൂറ്റി വെണ്ണയും വറുത്തുവച്ചിരിക്കുന്ന വെളുത്തുള്ളിയും പാകത്തിന് ഉപ്പും ചേർത്തു മെല്ലെ ഇളക്കി യോജിപ്പിക്കുക.
∙ മല്ലിയില വിതറി അലങ്കരിച്ചു വിളമ്പാം.
English Summary: Butter Garlic Rice
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.