ഇത്ര സിംപിളോ? കൈ പൊള്ളാതെ ഇനി ഇടിയപ്പം തയാറാക്കാം
Mail This Article
ഇടിയപ്പത്തിന് മുട്ടയും കടലും വെജിറ്റബിൾ കുറുമയുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. ചൂടു വെള്ളത്തിൽ ഇടിയപ്പം കുഴച്ചെടുക്കണമെന്ന് ഒാർക്കുമ്പോൾ മിക്കവർക്കും മടിയാണ്. നല്ലതായി പാചകം ചെയ്തെടുത്താൽ വളരെ മൃദുവായ ഇടിയപ്പം തയാറാക്കാവുന്നതാണ്. ചൂടേൽക്കാതെയും കൈ കൊണ്ട് കുഴക്കാതെയും ഇടിയപ്പം തയാറാക്കാവുന്നതാണ്.
ചേരുവകൾ
∙അരിപ്പൊടി– ഒരു കപ്പ്
∙വെള്ളം–ഒരു കപ്പ്
∙ഉപ്പ് – ആവശ്യത്തിന്
∙വെളിച്ചെണ്ണ– 2 ടീസ്പൂൺ
തയാറാക്കുന്നവിധം
ഒരുകപ്പ് അരിപ്പൊടിയിലേക്ക് അതേ അളവിൽ തന്നെ പച്ചവെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കികൊടുക്കാം. ശേഷം മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി അരച്ച് വെള്ളം പോലെയെടുക്കാം. ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ഇൗ അരച്ചതും ചേർത്ത് ഗ്യാസിലേക്ക് വയ്ക്കാം. തീ കുറച്ച് വച്ച് ഇളക്കി കൊടുക്കണം.
വെളിച്ചെണ്ണയും ചേർക്കണം. വെള്ളം വറ്റി ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിന് ആക്കിയെടുക്കാം. തീ ഒാഫ് ചെയ്ത് വയ്ക്കാം. ചൂട് മാറിയതിനുശേഷം സേവനാഴിയിൽ മാവ് ചേർത്ത് ഇടിയപ്പം പിഴിഞ്ഞെടുക്കാം. ഇഡ്ഡലി തട്ടിൽ തേങ്ങ തിരുമ്മിയതിന് മുകളിലേക്ക് ഇടിയപ്പം പിഴിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുക്കാം. കൈ പൊള്ളാതെ വളരെ എളുപ്പത്തിൽ മാവ് കുഴച്ച് നല്ല മയമുള്ള ഇടിയപ്പം തയാറാക്കാം.
English Summary: kerala style easy noolappam