ഐപിഎൽ പതിനേഴാം സീസണിലെ വിശേഷങ്ങളും വിശകലനങ്ങളുമായി മലയാള മനോരമ സ്പോർട്സ് ഡെസ്കിലെ യുവ എഡിറ്റർമാർ നമുക്കൊപ്പം
കാണാം, കേൾക്കാം, മനോരമ ഓൺലൈൻ പ്രീമിയം ‘ഐപിഎൽ ഡഗൗട്ട്’ ആദ്യ ഭാഗം
Mail This Article
×
എം.എസ്.ധോണിയുടെ അവസാന സീസൺ മുതൽ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം വരെ നീളുന്ന ഒട്ടേറെ പ്രത്യേകതകളുമായാണ് ഐപിഎൽ 17–ാം സീസൺ ആരംഭിച്ചത്. അപ്രതീക്ഷിത അട്ടിമറികൾക്കും ചില സാംപിൾ വെടിക്കെട്ടുകൾക്കും ഒപ്പം ചില അസ്വാരസ്യങ്ങൾക്കും ഐപിഎലിന്റെ ആദ്യ ആഴ്ച സാക്ഷിയായി. മുംബൈ ഇന്ത്യൻസിലെ ക്യാപ്റ്റൻസി തർക്കവും ഹാർദിക് പാണ്ഡ്യയുമായിരുന്നു അതിൽ പ്രധാനം. മുൻ ക്യാപ്റ്റൻ രോഹിത് ശർമയോടുള്ള ഹാർദിക്കിന്റെ പെരുമാറ്റം സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ വിമർശനങ്ങൾ നേരിട്ടു. മുംബൈ ആദ്യ മത്സരം തോൽക്കുക കൂടി ചെയ്തതോടെ ഹാർദിക്കിനോടുള്ള മുംബൈ ആരാധകരുടെ അരിശം ഇരട്ടിയായി.
English Summary:
IPL 2023: Power Struggles, Upsets, and Star Performances in the Opening Week - Manorama Online Premium Dugout Video Series Part One
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.