പഠനം തുടങ്ങിയത് അഞ്ചാം ക്ലാസിൽ, നർത്തകൻ; ‘അഹിന്ദ’ ഉപജ്ഞാതാവ്; കർണാടക തിരിച്ചുപിടിച്ച സിദ്ധരാമയ്യ
Mail This Article
കർണാടകയുടെ 22–ാമത്തെ മുഖ്യമന്ത്രിയായി 2013ൽ അധികാരമേറ്റ സിദ്ധരാമയ്യ സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രിയാണ്. കഴിഞ്ഞ 45 വർഷമെടുത്ത് പരിശോധിച്ചാൽ സിദ്ധരാമയ്യ മാത്രമാവും ഈ പട്ടികയിലുണ്ടാവുക. ദേശീയ രാഷ്ട്രീയത്തിലടക്കം തിളങ്ങിയ നിരവധി നേതാക്കൾ കർണാടകയില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തീകരിക്കാൻ അവർക്ക് സാധിക്കാതിരുന്ന എന്ത് പ്രത്യേകതയാണ് സിദ്ധരാമയ്യയ്ക്കുള്ളത്? അധികാര മോഹികൾ ഏറെയുള്ള കർണാടകയിലെ കോൺഗ്രസ് കൂടാരത്തിലേക്ക് പാതിവഴിയിൽ കയറിവന്ന സിദ്ധരാമയ്യ പത്ത് വർഷത്തിനകം മുഖ്യമന്ത്രിക്കസേരയിൽ ഇരിപ്പുറപ്പിച്ചത് എങ്ങനെയാണ്? രണ്ടാം വട്ടവും മുഖ്യമന്ത്രിയാവുന്നതു സംബന്ധിച്ച ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ സിദ്ധരാമയ്യയുടെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതത്തിലുണ്ടായ ഉയർച്ച താഴ്ചകളും അറിയാം.