2024 ജൂൺ 26ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടന്ന സമസ്ത സ്ഥാപക നേതൃ സംഗമത്തിന് അധ്യക്ഷത വഹിച്ചത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഉദ്ഘാടനം ചെയ്തത് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും. എന്താണ് ഇതിലിത്ര പുതുമ? ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ശേഷമുള്ള സമസ്തയുടെയും ലീഗിന്റെയും മഞ്ഞുരുകലിന്റെയും ഒന്നാകലിന്റെയും പരസ്യമായ തുടക്കമായി ഈ പരിപാടി മാറിയെന്നതാണ് ആദ്യം പറഞ്ഞ പുതുമയല്ലാത്ത കാര്യത്തിന്റെ പ്രസക്തി. ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടന്ന സമസ്ത–ലീഗ് ആശയഭിന്നതകളും തർക്കങ്ങളും എല്ലാം ഇതോടെ അവസാനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ്, വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സമസ്ത–ലീഗ് തർക്കത്തെ മാറ്റി മറിച്ചത്? ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്താണ്? ജനത്തിന്റെ ഹിതം മനസ്സിലാക്കിയാണോ സമസ്തയുടെ നിലപാട് മാറ്റം? വിശദമായി പരിശോധിക്കാം.

loading
English Summary:

From Division to Unity: The Unexpected Political Reunion of Samastha and the Muslim League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com