ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തതിന്റെ പേരിൽ ആരാധകരുടെ വ്യാപക വിമർശനം ഏറ്റുവാങ്ങുന്ന രാജസ്ഥാൻ യുവതാരം റിയാൻ പരാഗിനു പിന്തുണയുമായി പേസ് ബോളിങ് കോച്ച് ലസിത് മലിംഗ. ഐപിഎൽ സീസണിൽ തന്റെ മികവു തെളിയിക്കാൻ പരാഗിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്നു കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിനു ശേഷം മലിംഗ അഭിപ്രായപ്പെട്ടു.

കൊൽക്കത്തയ്ക്കെതിരെ 3 പന്തിൽ 5 റൺസെടുത്താണു പരാഗ് പുറത്തായത്. 6 കളിയിൽ, 9.60 ശരാശരിയിൽ 48 റൺസാണ് ഇരുപതുകാരനായ പരാഗിന്റെ സീസണിലെ സമ്പാദ്യം.

റിയാൻ പരാഗിന്റെ മോശം ബാറ്റിങ് ഫോമിൽ ടീം ക്യാംപ് ആശങ്കയിലാണോ എന്നുള്ള ചോദ്യത്തിനു മലിംഗ നൽകിയ മറുപടി ഇങ്ങനെ, ‘പരാഗിന്റെ ഫോം സംബന്ധിച്ച ആശങ്കകൾ ഉണ്ടെന്നു കരുതുന്നില്ല. മത്സരങ്ങൾ ഒറ്റയ്ക്കു ജയിപ്പിക്കാൻ ശേഷിയുള്ള താരമാണു പരാഗെന്നു ഞങ്ങൾക്ക് അറിയാം. വലിയ മനസ്സിന് ഉടമയാണു പരാഗ്. മിക്ക കളിയിലും അഞ്ചോ പത്തോ ബോൾ മാത്രമാണു പരാഗിനു കളിക്കാൻ ലഭിക്കുന്നത്. പരാഗ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നു ഞങ്ങൾക്ക് ഉറപ്പാണ്.

പരാഗിന് ബാറ്റിങ്ങിൽ കാര്യമായ അവസരം ലഭിക്കുന്നില്ല എന്നതിന്റെ അർഥം മുൻനിര ബാറ്റർമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ്. ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ പരാഗ് ഉറപ്പായും ഫോമിലാകും. അവൻ ഇപ്പോഴും ചെറുപ്പമാണ്. അതുകൊണ്ടുതന്നെ സ്വയം തെളിയിക്കേണ്ടതായുണ്ട്. വരും മത്സരങ്ങളിൽ പരാഗ് മികച്ച പ്രകടനംതന്നെ പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പാണ്’– മലിംഗ പറഞ്ഞു. 

 

English Summary: "He just plays 5 or 10 balls every match" - RR bowling coach Lasith Malinga backs Riyan Parag amid form concerns in IPL 2022

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com