ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിജയമാവർത്തിച്ച് ബാർസിലോന. തുടർച്ചയായ അഞ്ചാം മത്സരത്തിലും ബാർസ വിജയം നേടി. ജിറോണ എഫ്‍സിയെ 4–1ന് തോൽപിച്ച ബാർസ ഒന്നാം സ്ഥാനത്തു തുടരുന്നു. മറ്റു മത്സരങ്ങളിൽ അത്‍ലറ്റിക്കോ മഡ്രിഡ് 3–0ന് വലൻസിയയെയും അത്‍ലറ്റിക് ക്ലബ് 3–2ന് ലാസ് പാമാസിനെയും തോൽപിച്ചു.

യുവതാരം ലമീൻ യമാലിന്റെ ഇരട്ടഗോൾ മികവിലാണ് ബാർസയുടെ അഞ്ചാം ജയം. 30, 37 മിനിറ്റുകളിലാണ് യമാൽ ലക്ഷ്യം കണ്ടത്. ബാർസയുടെ മറ്റു ഗോളുകൾ ഡാനി ഒൽമോ (47–ാം മിനിറ്റ്), പെഡ്രി (64–ാം മിനിറ്റ്) എന്നിവരുടേതാണ്. ജിറോണയുടെ ആശ്വാസഗോൾ 80–ാം മിനിറ്റിൽ പകരക്കാരൻ താരം ക്രിസ്റ്റ്യൻ സ്റ്റുവാനി നേടി.

യുവതാരം ഫെറാൻ ടോറസ് 86–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തു പോയതിനാൽ 10 പേരുമായാണ് ബാർസ മത്സരം പൂർത്തിയാക്കിയത്. ജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ 5 വിജയങ്ങൾ സഹിതം 15 പോയിന്റുമായി ബാർസ ഒന്നാം സ്ഥാനം നിലനിർത്തി. അത്‌ലറ്റിക്കോ മഡ്രിഡ് (11), റയൽ മഡ്രിഡ് (11), വിയ്യാറയൽ (11) എന്നിവരാണ് രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ.

English Summary:

Lamin Yamal's double goal is the fifth victory of Barca

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com