‘സാരിയുടെ ചാരുത മറ്റൊന്നിനുമില്ല’, പരമ്പരാഗത വേഷത്തിൽ വൈറ്റ് ഹൗസിലെ ഡിന്നറിനെത്തി നിത അംബാനി
Mail This Article
വൈറ്റ് ഹൗസിൽ ഒരുക്കിയ സ്റ്റേറ്റ് ഡിന്നറില്‍ നിത അംബാനി പങ്കെടുത്തത് പരമ്പരാഗത വേഷത്തിൽ. ഐവറി നിറത്തിലുള്ള സാരിയിൽ അതി സുന്ദരിയായി ഒരുങ്ങിയാണ് പരിപാടിയിൽ പങ്കെടുത്തത്. മുകേഷ് അംബാനിക്കൊപ്പമാണ് നിത എത്തിയത്.
സിമ്പിൾ ഡിസൈൻ സാരിയാണ് തിരഞ്ഞെടുത്തത്. ഇന്ത്യൻ പാരമ്പര്യ തനിമയോടു കൂടിയതായിരുന്നു വസ്ത്രം. പേൾ നെക്ലേസാണ് ധരിച്ചത്. അതിന് മാച്ച് ചെയ്ത് കമ്മലുകളും വളകളും ആക്സസറൈസ് ചെയ്തു. മുല്ലപ്പൂ വച്ച് ബൺ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്.
നിതയുടെ ഫാഷൻ സെൻസിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ലോകത്തിലെ മറ്റൊരു വസ്ത്രത്തിനും സാരിയുടെ ചാരുത ഉണ്ടാകില്ല, ഇന്ത്യൻ പൈതൃകം പ്രദർശിപ്പിച്ചത് നന്നായി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ഡിന്നറിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.