ADVERTISEMENT

ഫാഷൻ ഷോകളിലും മറ്റും കാണുന്ന വൈവിധ്യമാർന്ന ഫാഷൻ തിരഞ്ഞെടുപ്പുകൾ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. പച്ചക്കറിയും പഴവർഗങ്ങളുമെല്ലാം ഇത്തരം ഫാഷൻ തിരഞ്ഞെടുപ്പുകളുടെ ഭാഗമാകാറുണ്ട്. എന്നാൽ വ്യത്യസ്ത വലുപ്പത്തിലുള്ള മത്സ്യങ്ങൾ ഫാഷന്റെ ഭാഗമാകുന്നതിനെ കുറിച്ച് ചിന്തിക്കാനാകുമോ? അത്തരത്തിൽ മീനുകളെ ഉടുപ്പാക്കി ധരിച്ച് ആരാധക ശ്രദ്ധനേടുകയാണ് പ്രശസ്ത സമൂഹമാധ്യമ ഇൻഫ്ലുവൻസർ നേനാവത് തരുൺ

തരുണിന്റെ വ്യത്യസ്തമായ ഡ്രസ് കോഡ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. സ്ലീവ്‌ലസ് ഫ്രോക്കിന്റെ രീതിയിലാണ് തരുൺ തന്റെ ‘മീൻ വസ്ത്രം’ ഒരുക്കിയിരിക്കുന്നത്. പലവലുപ്പത്തിലുള്ള മീനുകളെ തുന്നിച്ചേര്‍ത്താണ് ഔട്ട്ഫിറ്റിന്റെ നിർമാണം. അടി തൊട്ട് മുടിവരെ മീനുകൾ മാത്രമാണ് വസ്ത്രത്തിലുള്ളത്.

വസ്ത്രത്തിൽ മാത്രമല്ല, ആഭരണങ്ങളായി അണിഞ്ഞതും മത്സ്യങ്ങൾ തന്നെയാണ്. മത്സ്യ കമ്മലും, മത്സ്യങ്ങൾ കോർത്തുണ്ടക്കിയ നെക്‌ലസുമാണ് ആക്സസറീസ്. കയ്യിലാകട്ടെ, മത്സ്യ ഹാൻഡ് ബാഗും സ്റ്റൈൽ ചെയ്തിരിക്കുന്നു.

‘പുതിയ ഫാഷൻ’ എന്ന കുറിപ്പോടെയാണ് തരുൺ വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ തരുണിന്റെ അസ്വാഭാവിക ഫാഷൻ സ്റ്റേറ്റ്മെന്റ് വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ രസകരമായ നിരവധി കമന്റുകളും എത്തി. ഹാൻഡ് ബാഗ് അതിമനോഹരമായിരിക്കുന്നു എന്നായിരുന്നു വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. വല്ലാത്ത ഫാഷനായി പോയി, ഇങ്ങനെ കൊണ്ടുപോയി പൊരിച്ചെടുക്കാൻ സാധിക്കുമോ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

English Summary:

Fish Out of Water? Influencer Rocks a Dress Made of Real Fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com