ചില്ലറയല്ല, ‘പവർ ഡ്രസ്സിങ്ങി’ന്റെ പവർ; ക്ലാസി ആന്റ് എലഗന്റ് ലുക്കിൽ മഞ്ജു വാരിയർ

Mail This Article
ക്ലാസി ആൻഡ് എലഗന്റ്–മഞ്ജു വാരിയരുടെ വസ്ത്രധാരണത്തിന് ഇതിൽ കുറഞ്ഞൊരു വിശേഷണമില്ല. കാഷ്വൽ മുതൽ പാർട്ടി വെയറിൽ വരെ ഒരുപോലെ തിളങ്ങാൻ മഞ്ജുവിന്റെതായ സ്റ്റൈലിങ് ടിപ്സ് ഉണ്ട്. കാഷ്വൽ, വെസ്റ്റേൺ, ട്രഡിഷനൽ...ഏതു തരം വസ്ത്രധാരണവും നമ്മുടെ വ്യക്തിത്വത്തെ ആകർഷകമാക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല. വസ്ത്രം മാത്രം നന്നായാൽ പോരാ, അത് ധരിക്കുന്ന രീതിയിലും കാര്യമുണ്ട്. എങ്ങനെ മികച്ചരീതിയിൽ വസ്ത്രവും ആക്സസറീസും തിരഞ്ഞെടുക്കാം? വാഡ്രോബിൽ ഒഴിച്ചുകൂടാനാകാത്ത വസ്ത്രങ്ങൾ ഏതൊക്കെ?
ഷർട്ട്
ഏതു പ്രായക്കാർക്കും വാഡ്രോബ് മസ്റ്റാണ് ഷർട്ട്. ഓവർസൈസ്ഡ് എങ്കിൽ കൂടുതൽ നല്ലത്. പാന്റ്സ്, ജീൻസ്, സ്കേർട്ട് എന്നിവയ്ക്കെല്ലാം ഒപ്പം സ്റ്റൈൽ ചെയ്യാം. ഫ്ലോറൽ, സ്ട്രൈപ്ഡ്, ജ്യോമെട്രി ഡിസൈനുകൾ മധ്യവയ്കർക്ക് നന്നായി യോജിക്കും.
കോ–ഓർഡ് സെറ്റ്
കംഫർട്ടും എലഗൻസും– അതാണ് ലൂസ് ഫിറ്റഡ് കോ–ഓർഡ് സെറ്റുകളുടെ പ്രത്യേകത. യാത്രകൾക്ക് മികച്ച ഓപ്‌ഷൻ. ബ്രൈറ്റ് നിറങ്ങളിലുള്ളവ ചൂടുകാലത്തെ ‘കൂൾ’ ആക്കും. ഇതിനൊപ്പം കാഷ്വൽ ഹെയർസ്റ്റൈലുകളാണ് നല്ലത്.
പവർ ഡ്രസിങ്
ചില്ലറയല്ല പവർ ഡ്രസിങ്ങിന്റെ ‘പവർ’. ഒരു സദസ്സിനെ മുഴുവൻ നിമിഷങ്ങൾക്കുള്ളിൽ ആകർഷിക്കാൻ പവർ ഡ്രസിങ്ങിനാകും. ജോലി സംബന്ധമായ മീറ്റിങ്ങുകളിലും ഔദ്യോഗിക ചടങ്ങുകളിലുമൊക്കെ ഏറ്റവും മികച്ച വസ്ത്രധാരണമാണിത്. ബ്ലേസറും വൈഡ് ട്രൗസേഴ്സുമാണ് എമ്പുരാൻ സിനിമയുടെ പ്രമോഷൻ ചടങ്ങിൽ മഞ്ജു ധരിച്ചത്. ഹാൻഡ് കഫാണ് ആക്‌സസറീസിലെ ഹൈലൈറ്റ്.
ഹെയർ കട്ട്
ഹെയർ സ്റ്റൈൽ പഴഞ്ചനെങ്കിൽ മികച്ച രീതിയിൽ വസ്ത്രം ധരിച്ചിട്ടും കാര്യമില്ല. ഹെയർ സ്റ്റൈൽ നന്നാകാൻ ആദ്യം ഹെയർ കട്ട് നന്നാകണം. മികച്ച രീതിയിലുള്ള ഹെയർകട്ട് ടോട്ടൽ ലുക്കിനെ തന്നെ മാറ്റിമറിക്കും. പോണിടെയ്‌ൽ ഇഷ്ടമുള്ളവർ ബാങ് ഹെയർകട്ട് ചെയ്താൽ കൂടുതൽ ഭംഗിയാകും. മുടിക്ക് നീളം കുറവ് മതിയെങ്കിൽ ഫ്രഞ്ച് ബോബ് പരീക്ഷിക്കാം.
കുർത്ത
കുർത്തയില്ലാത്ത വാഡ്രോബുകൾ ചുരുക്കമാണ്. ഓഫിസ് വെയറായും ഫംങ്‌ഷൻ വെയറായും സിംപിൾ ലുക്ക് ഇഷ്ടപ്പെടുന്നവർക്ക് കുർത്ത വിട്ടൊരു കളിയില്ല. സിംപിൾ കുർത്തകൾക്ക് അൽപം ക്ലാസി ടച്ച് നൽകാൻ ബോട്ട് നെക്കോ വി–നെക്കോ നൽകാം. ജ്വല്ലറി അമിതമാകേണ്ട. സിംപിൾ ചെയ്നും കമ്മലും വാച്ചും ധാരാളം.
ട്രാവൽ വെയർ
യാത്രകളിൽ കംഫർട്ടും സ്റ്റൈലും ഒരുപോലെ ആഗ്രഹിക്കുന്നവരാണ് എല്ലാവരും.‘തണുപ്പൻ’ യാത്രകളിൽ സ്റ്റൈലിഷാകാൻ poncho മികച്ചതാണ്. ജീൻസ്, സ്കേർട്ട്, ട്രൗസേഴ്സ് എന്നിവയ്ക്കെല്ലാം ഒപ്പം ലെയർ ചെയ്യാം.
ഐവെയർ
മുഖത്തിന്റെ ആകൃതിക്ക് യോജിക്കുന്ന ഫ്രെയ്മുകൾ വേണം തിരഞ്ഞെടുക്കാൻ. ക്യാറ്റ് ഐ, ഓവർ സൈസ്ഡ്, വിന്റേജ് സ്റ്റൈലുകൾ എല്ലാക്കാലത്തും ട്രെൻഡിങ്ങിലാണ്.
സ്മൈൽ പ്ലീസ്
മഞ്ജു വാരിയർക്ക് ഒഴിവാക്കാനാകാത്ത ആക്സസറിയാണ് ‘പുഞ്ചിരി’. ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി ഏതു വസ്ത്രധാരണത്തെയും ഒരുപടികൂടി മികച്ചതാക്കും. ഈ പുഞ്ചിരി കാണുമ്പോൾ ആരാണ് പറയാത്തത്;
SMILE IS THE BEST ATTIRE
THAT NEVER GETS
OUT OF STYLE.
ജ്വല്ലറി
വസ്ത്രം പോലെ തന്നെ പ്രധാനമാണ് ധരിക്കുന്ന ജ്വല്ലറിയും. വെസ്റ്റേൺ, ട്രെഡിഷനൽ വസ്ത്രങ്ങൾക്കൊപ്പം സിൽവർ ജ്വല്ലറി മികച്ച ഓപ്ഷനാണ്. സിൽവർ വളകൾ മാത്രമായോ സിൽവർ ഹൂപ്സ് മാത്രമായോ സ്റ്റൈൽ ചെയ്യാം. വെസ്റ്റേൺ വെയറിനൊപ്പം സിംപിൾ ലെയേഡ് നെക്‌ലസ് നന്നായി യോജിക്കും.