ADVERTISEMENT

കോവിഡിനെത്തുടർന്ന് അധ്യയന വർഷം വൈകിയേ തുടങ്ങാനാവൂ എന്നതിനാൽ വിദ്യാർഥികൾക്കുള്ള മുന്നൊരുക്കം എന്ന നിലയിൽ സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകള്‍ വാർത്താ പ്രാധാന്യം നേടുകയാണ്. സോഷ്യൽ ലോകത്തും ഈ ഓൺലൈൻ ക്ലാസുകൾ തന്നെയാണ് താരം. ട്രോൾ ലോകത്തെ സജീവ സാന്നിധ്യങ്ങളായ പഠിപ്പിയും ഉഴപ്പനും കണക്കു സാറുമൊക്കെ ഓണ്‍ലൈൻ ക്ലാസുകളിൽ എങ്ങനെയുണ്ടാകും എന്നതായിരുന്നു ട്രെന്‍ഡിങ് ട്രോളുകൾ.

01

മൊബൈൽ ഗെയിമുകളിലൂടെ വിദ്യാർഥികളെ കായിക ലോകത്തേക്കു കൂട്ടികൊണ്ടു പോകുന്ന പി.ടി മാഷ്. ഉത്തരം അറിയാത്തതിന് കണക്കു മാഷ് ചോക്കെറിയുമ്പോൾ സ്ക്രീൻ പൊട്ടുന്നു. ക്ലാസിനു പുറത്താക്കുമ്പോൾ മൊബൈലിനു മുമ്പിൽ നിന്നു മാറി നിൽക്കേണ്ടി വരുന്ന ഉഴപ്പൻ എന്നിങ്ങനെ നീളുന്നു ട്രോളുകൾ.

04

രസകരമായ ഇത്തരം ട്രോളുകൾക്കൊപ്പം ഓൺലൈനിലൂടെ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ചവരെയും ട്രോളന്മാര്‍ വെറുതെ വിട്ടില്ല. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പൂച്ചയെക്കുറിച്ച് ക്ലാസെടുത്തതിന് പരിഹസിച്ചവർ, ഒന്നാം ക്ലാസിൽ ന്യൂട്ടന്റെ ചലന നിയമങ്ങളായിരുന്നോ പഠിപ്പിച്ചതെന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം.

05
02

English Summary : Trolls over Online classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com