രമേശ് ചെന്നിത്തലയുടെ മകൻ രമിത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

Mail This Article
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയമകനും ഇൻകംടാക്സ് മംഗലാപുരം ഡെപ്യൂട്ടി കമ്മിഷണറുമായ രമിത്തിന്റെ വിവാഹം നിശ്ചയിച്ചു. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു. ബഹ്റൈനിൽ കിംസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.

രമിത്തും ജൂനീറ്റയും തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളജിലാണ് പഠിച്ചത്. അക്കാലയളവിലെ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ജനുവരി 28ന് നാലാഞ്ചിറ ഗീരിദീപം ഓഡിറ്റോറിയത്തിലാണ് വിവാഹം. ഐആർഎസ് ഉദ്യോഗസ്ഥനായ രമിത്ത് പരിശീലനത്തിന് േശഷം മംഗലാപുരത്താണ് ചുമതലയേറ്റത്. രമിത്തിന്റെ സഹോദരൻ രോഹിത്ത് ഡോക്ടറാണ്.
