‘കറണ്ട് പോയാലും പേടിക്കണ്ട, ലഹങ്കയുണ്ടല്ലോ’; വധുവിന് സൂപ്പർ സമ്മാനം നൽകി വരൻ, ഐഡിയ കൊള്ളാമെന്ന് സോഷ്യൽമീഡിയ

Mail This Article
വിവാഹം എന്നത് പലരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമായിരിക്കും. വിവാഹദിനം അടിപൊളിയാക്കാൻ പലവിധ ആഗ്രഹങ്ങളും വധൂ വരൻമാർക്കുണ്ടാകും. ഏറെ സന്തോഷത്തോടെ വരൻ വധുവിന് മെഹന്തി ദിനത്തിൽ ഒരുക്കിയ ലഹങ്കയാണിപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. ഒരു ലഹങ്കയ്ക്ക് എന്തിത്ര പ്രത്യേകത എന്നല്ലേ ? പാകിസ്ഥാനിൽ നിന്നുള്ള വരൻ ഭാര്യയ്ക്കായി തയാറാക്കിയത് എൽഇഡി ലൈറ്റ് പിടിപ്പിച്ച ഒരു സ്റ്റൈലൻ ലഹങ്കയാണ്.
Read More: സെക്സിലുക്കിൽ റിമയുടെ പുത്തൻ ഫോട്ടോഷൂട്ട്; എന്തൊരു ഭംഗിയെന്ന് സോഷ്യൽ മീഡിയ
റിഹാബ് ഡാനിയേൽ എന്ന യുവതിക്കാണ് വരൻ വിവാഹദിനത്തിൽ വ്യത്യസ്തമായ സമ്മാനം നല്‍കിയത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചത്. നിറയെ പിങ്ക് എംബ്രോയ്ഡറിയോടു കൂടിയ ലഹങ്കയാണ് വധു തിരഞ്ഞെടുത്തത്. ഈ ലഹങ്കയുടെ താഴെ ഭാഗത്താണ് എൽഇഡി ലൈറ്റ് പിടിപ്പിച്ച് വ്യത്യസ്തമാക്കിയത്.

വധു തന്നെയാണ് വിവാഹ വസ്ത്രത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘എന്റെ വസ്ത്രം ഡിസൈൻ ചെയ്തത് ഭർത്താവ് തന്നെയാണ്. ഞങ്ങളുടെ ബിഗ് ഡേയിൽ വധു തിളങ്ങണം എന്ന ആഗ്രഹം കൊണ്ടാണ് അങ്ങനെ ചെയ്തത്. ആളുകൾ കളിയാക്കുമെങ്കിലും ഞാൻ ഇത് അണിയും കാരണം ഒരു പുരുഷനും സ്വന്തം വധുവിന് വേണ്ടി ഇത്തരത്തിലുള്ള പരിശ്രമം നടത്തില്ല’. വധു സമൂഹ മാധ്യമത്തിൽ കുറിച്ചു.

എൽഇഡി ലൈറ്റ് വസ്ത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. വിവാഹ ചടങ്ങിനിടെ കറണ്ട് പോയാലും കുഴപ്പമില്ല, വളരെ സൂപ്പർ ഐഡിയ തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
Content Highlights: Lehenga | Wedding | Lifestyle | Manoramaonline