മിഠായിയുടെ വിലയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം; അദ്ഭുതപ്പെടുത്താന്‍ ക്രോമ സന്ദര്‍ശിക്കാം!

Mail This Article
പ്രകാശത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷത്തിനു പരസ്പരം സ്‌നേഹ സമ്മാനങ്ങള്‍ കൈമാറാനുമുള്ള സമയവുമാണ്. വില കൂടിയ മിഠായിപാക്കറ്റുകളാണ് സാധാരണയായി കൈമാറുന്നത്. എന്നാല്‍ ഇത്തവണ അതിനൊരു വ്യത്യാസം വരുത്തി, അതേ വിലയ്ക്ക് ഉപകാരപ്രദമായ ഒരു സമ്മാനം നല്‍കി പ്രിയപ്പെട്ടവരെ ഒന്നത്ഭുതപ്പെടുത്തിയാലോ?
ടാറ്റയുടെ സ്വന്തം ക്രോമാ സ്‌റ്റോറിലാണ് വൈവിധ്യമുള്ള ഉപകരണങ്ങള്‍ മികച്ച വിലയ്ക്കു ലഭിക്കുന്നത്. ക്രോമ നിര്‍മിച്ച ഉപകരണങ്ങള്‍ തന്നെ വാങ്ങി സമ്മാനമായി നല്‍കി പ്രിയപ്പെട്ടവരുടെ മനസ്സില്‍ ആനന്ദപ്പൂത്തിരി കത്തിക്കാം!
ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ആധുനിക ഫീച്ചറുകള്‍ ഉള്ള വയര്‍ലെസ് ഇയര്‍ബഡ്‌സ് മുതല്‍ വിവിധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മികച്ച അടുക്കള ഉപകരണങ്ങള്‍ വരെ ഈ ഉത്സവകാലത്ത് ക്രോമയില്‍ വില്‍പനയ്ക്കുണ്ട്.
ക്രോമയുടെ സ്വന്തം ലേബല്‍ (Croma Own Label) ഉള്ള ഉപകരണങ്ങള്‍ക്ക് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആവശ്യക്കാര്‍ വർധിച്ചിരുന്നതായി കമ്പനി അവകാശപ്പെടുന്നു. 400 ലേറെ വിവിധതരം ഉല്‍പന്നങ്ങളാണ് ക്രോമയിലുള്ളത്. ഇതിൽ ഏറ്റവും പുതിയ ടെക്‌നോളജിയും രൂപകല്‍പനയും ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ഉപഭോക്താക്കൾക്കു താങ്ങാവുന്ന വിലയുമാണ് ഇട്ടിരിക്കുന്നത്. ഉപകരണങ്ങള്‍ ക്രോമാ ഡോട്ട് കോമിലും, ക്രോമാ സ്‌റ്റോറുകളിലും ലഭ്യമാണ്.
ഓഫറുകള്‍
ക്രോമാ വെബ്‌സൈറ്റ് വഴി വാങ്ങുമ്പോള്‍ 10 ശതമാനം വരെ ഇന്‍സ്റ്റന്റ് കിഴിവ് ലഭിക്കുന്നു. ഇത്തരത്തില്‍ പരമാവധി 2000 രൂപ വരെ കിഴിവ് നേടാം. എച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു വാങ്ങുമ്പോഴാണ് ഈ കിഴിവ്. ഓണ്‍ലൈനായി വാങ്ങുമ്പോഴും കടയില്‍ പോയി വാങ്ങുമ്പോഴും 12 മസത്തെ തവണ വ്യവസ്ഥയും ലഭ്യമാണ്. എല്ലാ പ്രധാനപ്പെട്ട ബാങ്കുകളുടെ കാര്‍ഡുകള്‍ക്കും ഈ ഓഫര്‍ ഉണ്ട്.
സ്‌റ്റോറുകളില്‍ മാത്രം:
മൊത്തം 3000 രൂപയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുകയും അതില്‍ ഒന്ന് 1000 രൂപയോ അതിലധികമോ വിലയുള്ള ഒരു ക്രോമാ ഓഡിയോ ഉപകരണവുമാണെങ്കില്‍ 500 രൂപ കിഴിവ് ലഭിക്കുന്നു ഒരു ക്രോമാ സൈഡ്-ബൈ-സൈഡ് റെഫ്രിജറേറ്റര്‍ വാങ്ങിയാല്‍ ഒരു 45 ലീറ്റര്‍ ഡയറക്ട് കൂള്‍ റെഫ്രിജറേറ്റര്‍ ഫ്രീ. ഒരു ക്രോമാ വാഷിങ് മെഷീന്‍ വാങ്ങിയാല്‍ ഒരു ക്രോമാ 2000w സ്റ്റീം അയണ്‍ ഫ്രീ
ഏതാനും ഉപകരണങ്ങള്‍ പരിചയപ്പെടാം
ക്രോമാ ഫുള്‍ ബോഡി മിനി മസാജര്‍ ഗണ്‍

ക്രോമാ ഫുള്‍ ബോഡി മിനി മസാജര്‍ ഗണ്‍ റിലാക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും സമ്മാനിക്കാവുന്നതാണ്. നീര്‍ക്കെട്ടും പേശീവേദനയും കുറയ്ക്കാന്‍ ഇത് ഉപകരിക്കുമെന്നു കമ്പനി പറയുന്നു. പിരിമുറുക്കം കുറയ്ക്കാനും ഓജസു വീണ്ടെടുക്കാനും പ്രയോജനപ്പെടുത്താം.
ക്രോമാ പോര്‍ട്ടബിള്‍ സ്പീക്കർ; 799 രൂപ മുതല്‍

പാട്ടില്ലാതെ എന്ത് ദീപാവലി ആഘോഷം? ക്രോമാ പോര്‍ട്ടബിള്‍ സ്പീക്കര്‍ വളരെ സ്‌റ്റൈലിഷായ ഉപകരണമാണ്. ഉന്നത നിലവാരമുള്ള ശബ്ദ മികവിനൊപ്പം, ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന നിര്‍മാണ രീതിയും ക്രോമാ പോര്‍ട്ടബിള്‍ സ്പീക്കറിനെ വേറിട്ടതാക്കുന്നു.
ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷവും ഇവയ്ക്ക് നിങ്ങളുടെ പ്രഭാതങ്ങളെ കൂടുതല്‍ ഉന്മേഷകരമാക്കാനും രാത്രികളെ കൂടുതല്‍ രസകരമാക്കാനും സാധിക്കും.
ക്രോമാ ടിഡ്ബ്ല്യൂഎസ് ഇയര്‍ബഡ്‌സ് 1099 രൂപ മുതല്‍

പാസിവ് നോയിസ് ക്യാന്‍സലിങ് ഫീച്ചര്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ് ക്രോമാ ട്രൂലി വയര്‍ലെസ് ടിഡ്ബ്ല്യൂഎസ് ഇയര്‍ബഡ്‌സ്. പ്രകടനമികവിനൊപ്പം ആകാരത്തികവുമുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ്, ടച് കൺട്രോള്‍ ടെക്‌നോളജിതുടങ്ങി മറ്റു പല ഫീച്ചറുകളും ഉണ്ട്.
ക്രോമാ കോഫി മേക്കര്‍ 990 രൂപ മുതല്‍

ക്രോമയുടെഈ മാനുവല്‍ കോഫി മേക്കറില്‍ 5 കപ്പ് 100 എംഎല്‍ അല്ലെങ്കില്‍ 5 കപ്പ് 125 എംഎല്‍ മികച്ച കാപ്പി ഉണ്ടാക്കാം. ഇതിലുള്ള നൈലോണ്‍ ഫില്‍റ്ററുകള്‍ പുറത്തെടുത്ത് വൃത്തിയാക്കി ആവര്‍ത്തിച്ച് ഉപയോഗിക്കാം.

ദീപാവലി ആഘോഷങ്ങളെല്ലാം വായില്‍ വെള്ളമൂറുന്ന വിഭവങ്ങളുടെ ധാരാളിത്തം കൂടെയാണ്. ക്രോമാ 600 വാട്‌സ് ബ്ലെന്‍ഡര്‍ വിഭവ സമ്പന്നമായ സദ്യയൊരുക്കാന്‍ പ്രയോജനപ്പെടും. ബ്ലെന്‍ഡിങ്, ചോപ്പിങ് തുടങ്ങി എല്ലാത്തിനും ഇത് ഉപകരിക്കും.
ക്രോമാ 3 ജാര്‍സ് മിക്‌സര്‍ ഗ്രൈന്‍ഡര്‍

ക്രോമയുടെ 500 വാട്‌സ് 3 ജാര്‍സ് മിക്‌സര്‍ ഗ്രൈന്‍ഡറില്‍ വെറ്റ് ഗ്രൈന്‍ഡിങ്, ഡ്രൈ ഗ്രൈന്‍ഡിങ്, ബ്ലെന്‍ഡിങ് ഫങ്ഷനുകള്‍ ഉണ്ട്.
ക്രോമാ ഹെയര്‍ സ്‌ട്രെയ്റ്റനിങ് ബ്രഷ്

ഫാഷനില്‍ ശ്രദ്ധിക്കുന്ന വ്യക്തികള്‍ക്ക് ക്രോമാ ഹെയര്‍ സ്‌ട്രെയ്റ്റനിങ് ബ്രഷ് ഒരു വന്‍ മാറ്റം തന്നെയായിരിക്കും കൊണ്ടുവരികമുടിക്ക് തിളക്കവും ഒതുക്കവും നിമിഷ നേരത്തിനുള്ളില്‍ സമ്മാനിക്കാന്‍ ഇതിന് സാധിക്കും. ഏത് അവസരത്തിലും ഇത് പ്രയോജനപ്പെടുത്താം. ക്രോമാ ഹെയര്‍ സ്‌ട്രെയ്റ്റനിങ് ബ്രഷ് ഈ ലിങ്കില്‍ പരിചയപ്പെടാം:
മിഠായി സമ്മാനിക്കുന്നതിന്റെ ആവര്‍ത്തന വിരസത ഒഴിവാക്കി, അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി കുടുംബാംഗങ്ങളെയും കൂട്ടുകാരെയും അമ്പരപ്പിക്കാം. ഈ സമ്മാനങ്ങള്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് ആധുനികതയുടെ പരിവേഷം ചാര്‍ത്തുകയും ചെയ്യും.
ഈ തീരുമാനത്തിന് നിങ്ങളുടെ കൈയ്യില്‍ നിന്ന് സമ്മാനം വാങ്ങുന്നയാള്‍ക്ക് നന്ദിയും ഉണ്ടായിരിക്കും. എന്നെന്നും ഓര്‍മ്മിക്കാനൊരു ദീപാവലിയായി ഈ അവസരം മാറ്റാന്‍ ഈ മികച്ച ടെക്‌നോളജി ഉപകരണങ്ങള്‍ സഹായിക്കും!
*മുകളില്‍ പറഞ്ഞിരിക്കുന്ന പല ഓഫറുകള്‍ക്കും ടേംസ് ആന്‍ഡ് കണ്ടിഷന്‍സ് ബാധകമായിരിക്കും.