ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാർ അറിഞ്ഞോ. ഇനി നിങ്ങളുടേത് ടീന്‍ അക്കൗണ്ട്; രാത്രിയും നിയന്ത്രണം
Mail This Article
പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണമില്ലെന്ന ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെയും മാതാപിതാക്കളുടെയും ആവശ്യം അറിഞ്ഞു ടീൻ അക്കൗണ്ട് സംവിധാനവുമായി ഇന്‍സ്റ്റാഗ്രാം. കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ഫീച്ചറുകളുള്ള ടീൻ അക്കൗണ്ട് സെറ്റിങ്സിലേക്കു 18 വയസിൽ താഴെയുള്ളവരുടെ അക്കൗണ്ട് ഇനി മാറ്റപ്പെടും.
കൗമാരക്കാർക്ക് അവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടാനും താൽപര്യമുള്ളവ പര്യവേക്ഷണം ചെയ്യാനാകുമെന്നും ഒപ്പം സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാനാകണമെന്നുമുള്ള രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കിയാണ് ഈ നടപടിയെന്നു ഇൻസ്റ്റാഗ്രാം പറയുന്നു.
കൗമാരക്കാർ ഓൺലൈനിൽ ആരോടാണ് സംസാരിക്കുന്നത്, അവർ കാണുന്ന ഉള്ളടക്കം, അവരുടെ സമയം നന്നായി ചെലവഴിക്കുന്നുണ്ടോ എന്നതുൾപ്പെടെ മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്കകൾ പരിഹരിക്കുന്നതിനാണ് പുതിയ കൗമാര അക്കൗണ്ട് പരിരക്ഷകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പരിരക്ഷകൾ സ്വയമേവ പ്രവർത്തിക്കും,. ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനായി ഇത് ഉപയോക്താക്കളെ രാത്രി 10 മണിക്കും രാവിലെ 7 മണിക്കും ഇടയിൽ സ്ലീപ്പ് മോഡിൽ ആക്കും
16 അല്ലെങ്കിൽ 17 വയസ്സ് പ്രായമുള്ള ഉപയോക്താക്കൾക്ക് ഇത്തരം ക്രമീകരണങ്ങൾ ചെറുതായി മാറ്റം വരുത്താൻ, എന്നാൽ 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് അവരുടെ മാതാപിതാക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സമ്മതം ഉണ്ടായിരിക്കണമെന്ന് കമ്പനി പറയുന്നു.
ഇത്തരത്തിൽ കൗമാരക്കാരെ മുൻകൂട്ടി കണ്ടെത്താനും ജന്മദിനം മാറ്റി പ്ലാറ്റ്‌ഫോമിനെ കബളിപ്പിക്കാൻ ശ്രമിച്ചാൽ അവരെ കൂടുതൽ നിയന്ത്രിത അക്കൗണ്ടുകളിൽ ഉൾപ്പെടുത്താനും കൃത്രിമബുദ്ധി ഉപയോഗിക്കുമെന്ന് ഇൻസ്റ്റാഗ്രാം പറഞ്ഞു.