സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ നഴ്സ്; ശമ്പളം 90,000 രൂപ, അഭിമുഖം ഡിസംബറിൽ
Mail This Article
×
ഒഡെപെക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ വനിതാ നഴ്സ് നിയമനം. ഡേറ്റ ഫ്ലോ, പ്രഫഷനൽ ക്ലാസിഫിക്കേഷൻ കഴിഞ്ഞവർക്കാണ് അവസരം അഭിമുഖം ഡിസംബറിൽ.
∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബേൺ ഐസിയു, ഡയാലിസിസ്, എമർജൻസി റൂം, അഡൽറ്റ് ഐസിയു, നിയോനേറ്റൽ ഐസിയു, ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ, പിഐസിയു, റിക്കവറി.
∙യോഗ്യത: നഴ്സിങ്ങിൽ ബിഎസ്‌സി/ പോസ്റ്റ് ബിഎസ്‌സി/എംഎസ്‌സി, രണ്ടു വർഷ പരിചയം.
∙പ്രായം: 40 ൽ താഴെ.
ശമ്പളം: 4110 സൗദി റിയാൽ (ഏകദേശം 90,000 ഇന്ത്യൻ രൂപ).
ഫോട്ടോ പതിച്ച ബയോഡേറ്റ, ആധാർ, ഡിഗ്രി, റജിസ്ട്രേഷൻ, തൊഴിൽപരിചയ സർട്ടിഫിക്കറ്റുകൾ, ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ 25 നു മുൻപ് GCC@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.