ADVERTISEMENT

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ. നോര്‍ക്ക റൂട്സ് മുഖേനയാണു നിയമനം. സ്ത്രീകൾക്കാണ് അവസരം. അഭിമുഖം ഡിസംബര്‍ രണ്ടാംവാരം കൊച്ചിയില്‍.

∙ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾട്ട്), ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിങ് റൂം, പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്, റിക്കവറി.

∙യോഗ്യത: നഴ്സിങ്ങില്‍ ബിഎസ്‌സി/പോസ്റ്റ് ബിഎസ്‌സിയും ബന്ധപ്പെട്ട സ്പെഷ്യൽറ്റിയില്‍ 2 വർഷ പരിചയവും.

സിവിയും വിദ്യാഭ്യാസം, പരിചയം, പാസ്പോര്‍ട്ട്, മറ്റ് അവശ്യരേഖകളുടെ പകർപ്പുകളും സഹിതം www.nifl.norkaroots.org, www.norkaroots.org എന്നീ വെബ്സൈറ്റുകൾ മുഖേന നവംബര്‍ 30 നകം റജിസ്റ്റർ ചെയ്യണം.

സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷനൽ ക്ലാസിഫിക്കേഷന്‍ (മുമാരിസ്+വഴി) യോഗ്യതയും ഡേറ്റ ഫ്ലോ വെരിഫിക്കേഷന്‍, എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍ എന്നിവയും റജിസേട്രേഷന് ആവശ്യമാണ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ റജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസ കാലാവധിയുളള പാസ്പോര്‍ട്ടും ഉണ്ടായിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com