ADVERTISEMENT

120 ഡ്രൈവർ

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ ഹെവി ബസ് ഡ്രൈവർമാരുടെ 100 ഒഴിവ്.

∙യോഗ്യത: പത്താം ക്ലാസ് ജയം, യുഎഇ/ജിസിസി ഹെവി ബസ് ഡ്രൈവിങ് ലൈസൻസ്, ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാനും, മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം. മികച്ച ശാരീരികക്ഷമതയും നല്ല കാഴ്ചശക്തിയും കേൾവി ശക്തിയും ഉണ്ടായിരിക്കണം. അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്‌, മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാകരുത്.

∙പ്രായപരിധി: 40.

ആകർഷകമായ ശമ്പളം കൂടാതെ താമസം, വീസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ ഫെബ്രുവരി 26 നകം recruit@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in

20 കാർ പോളിഷർ, ഡീറ്റെയ്‌ലർ

ഒഡെപെക് മുഖേന യുഎഇയിൽ കാർ പോളിഷർ, കാർ ഡീറ്റെയ്‌ലർമാരുടെ 20 ഒഴിവുകളിൽ നിയമനം.

∙യോഗ്യത: പത്താം ക്ലാസ് ജയം, അതതു മേഖലയിൽ 2 വർഷ പരിചയം.

∙പ്രായപരിധി: 35.

താമസം, വീസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഫെബ്രുവരി 26 നകം jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in

English Summary:

Abroad Jobs

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com