സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിൽ വനിതകൾക്ക് അവസരം, ഇന്റർവ്യൂ എറണാകുളത്ത്

Mail This Article
നോർക്ക റൂട്സ് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ സ്റ്റാഫ് നഴ്സ് (വനിതകള്‍) നിയമനം. മാർച്ച് 29 നകം അപേക്ഷിക്കണം. ഇന്റർവ്യൂ ഏപ്രിലിൽ എറണാകുളത്ത്.
∙ ഒഴിവുള്ള സ്പെഷ്യൽറ്റികൾ: ബേൺ യൂണിറ്റ്, കാർഡിയാക് ഐസിയു (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം, ജനറൽ നഴ്സിങ്, ഓങ്കോളജി, ഓപ്പറേഷൻ റൂം- റിക്കവറി, ഐസിയു, എൻഐസിയു, ഓപ്പറേറ്റിങ് റൂം റിക്കവറി (ഒആർ), പീഡിയാട്രിക് ജനറൽ, പിഐസിയു.
∙ യോഗ്യത: നഴ്സിങ്ങില്‍ ബിഎസ്‌സി/ പോസ്റ്റ് ബിഎസ്‌സി, ബന്ധപ്പെട്ട സ്പെഷ്യൽറ്റിയില്‍ 2 വർഷ പരിചയം. സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നും പ്രഫഷനൽ ക്ലാസിഫിക്കേഷൻ (മുമാരിസ്+ വഴി), എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍, ഡേറ്റാഫ്ലോ പരിശോധന എന്നിവ പൂർത്തിയാക്കിയവരാകണം. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ റജിസ്റ്റര്‍ ചെയ്തവരാകരുത്.
വിശദമായ സിവി, വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.nifl.norkaroots.org; www.norkaroots.org എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷിക്കണം.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..