ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ് അവസരം; കേരളം ഉൾപ്പെടെ സതേൺ റീജനിൽ 200 ഒഴിവ്

Mail This Article
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ അപ്രന്റിസ് ആകാൻ അവസരം. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, ചത്തീസ്ഗഡ്, ദാദ്ര ആൻഡ് നാഗർഹവേലി, ദാമൻ ദിയു ഉൾപ്പെടുന്ന വെസ്റ്റേൺ റീജനിൽ 313 ഒഴിവും കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 200 ഒഴിവുമുണ്ട്. ഒരു വർഷ പരിശീലനം. കേരളത്തിൽ 60 ഒഴിവുണ്ട്. വെസ്റ്റേൺ റീജനിലെ ഒഴിവുകളിൽ ഫെബ്രുവരി 7 വരെയും സതേൺ റീജനിൽ 16 വരെയും ഓൺലൈനായി അപേക്ഷിക്കാം.
ട്രേഡുകളും യോഗ്യതയും:
∙ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.
∙ടെക്നിഷ്യൻ അപ്രന്റിസ്: പത്താം ക്ലാസ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (പട്ടികവിഭാഗത്തിന് 45% മാർക്ക് മതി).
∙ഗ്രാജ്വേറ്റ് അപ്രന്റിസ്: 50% മാർക്കോടെ ഏതെങ്കിലും ബിരുദം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45% മാർക്ക് മതി).
∙ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു (ബിരുദത്തിനു താഴെ).
∙ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഒാപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു (ബിരുദത്തിനു താഴെ), ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഒാപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
∙പ്രായം: 18–24. അർഹർക്കു പ്രായത്തിൽ ഇളവുണ്ട്.
∙സ്റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..