മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ 200 അപ്രന്റിസ് അവസരം

Mail This Article
മുംബൈയിലെ മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ ഡിപ്ലോമ, ജനറൽ സ്ട്രീം, എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസുമാരുടെ 200 ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 5 വരെ.
ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും:
∙എൻജിനീയറിങ് ഗ്രാജ്വേറ്റ്/ഡിപ്ലോമ അപ്രന്റിസ് (സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കൽ): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്/ഡിപ്ലോമ.
∙എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ് (ഷിപ് ബിൽഡിങ് ടെക്നോളജി/ എൻജിനീയറിങ്/നേവൽ ആർക്കിടെക്ചർ): ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്.
∙ ജനറൽ സ്ട്രീം അപ്രന്റിസ്: ബികോം/ബിസിഎ/ബിബിഎ/ബിഎസ്ഡബ്ല്യു.
2020 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം.
∙പ്രായം: 18–27.
∙സ്റ്റൈപൻഡ്: 8000-9000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..