നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാം; 270 ഒഴിവ്

Mail This Article
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറാകാം. 270 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 25 വരെ. 2026 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും.
ബ്രാഞ്ച്, വിഭാഗം തിരിച്ചുള്ള യോഗ്യത ചുവടെ.
എക്സിക്യൂട്ടീവ് ബ്രാഞ്ച്
∙എക്സിക്യൂട്ടീവ് ബ്രാഞ്ച്/ ഹൈഡ്രോ കേഡർ: 60% മാർക്കോടെ ഏതെങ്കിലും വിഭാഗത്തിൽ ബിഇ/ബിടെക്.
പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവർ.
∙പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ (ഒബ്സർവർ), എയർ ട്രാഫിക് കൺട്രോളർ: 60% മാർക്കോടെ ബിഇ/ബിടെക്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.
പ്രായം: പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ: 2002 ജനുവരി 2 നും 2007 ജനുവരി 1 നും മധ്യേ ജനിച്ചവർ.
എയർ ട്രാഫിക് കൺട്രോളർ: 2001 ജനുവരി 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ.
∙ലോജിസ്റ്റിക്സ്: i) ഫസ്റ്റ് ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കിൽ
ii) ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ
iii) ഫസ്റ്റ് ക്ലാസോടെ ബിഎസ്‌സി/ബികോം/ബിഎസ്‌സി (ഐടി), ഫിനാൻസ്/ ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ
iv) ഫസ്റ്റ് ക്ലാസോടെ എംസിഎ/എംഎസ്‌സി (ഐടി).
പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവർ.
എജ്യുക്കേഷൻ ബ്രാഞ്ച്
∙എജ്യുക്കേഷൻ:
i) 60% മാർക്കോടെ എംഎസ്‌സി മാത്‌സ്/ഓപറേഷനൽ റിസർച്, ബിഎസ്‌സി ഫിസിക്സ്.
ii) 60% മാർക്കോടെ എംഎസ്‌സി ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്, ബിഎസ്‌സി മാത്‌സ്.
iii) 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രി, ബിഎസ്‌സി ഫിസിക്സ്.
iv) 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്). പ്രായം: 2001 ജനുവരി 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ.
v) 60% മാർക്കോടെ എംടെക് (തെർമൽ/പ്രൊഡക്‌ഷൻ എൻജി./മെഷീൻ ഡിസൈൻ/ കമ്യൂണിക്കേഷൻ സിസ്റ്റം എൻജി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി./വിഎൽഎസ്ഐ/ പവർ സിസ്റ്റം എൻജി.).
പ്രായം: 1999 ജനുവരി 2നും 2005 ജനുവരി 1നും മധ്യേ ജനിച്ചവർ.
പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.
ടെക്‌നിക്കൽ ബ്രാഞ്ച്
∙എൻജിനീയറിങ് (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ മെക്കാനിക്കൽ വിത് ഓട്ടമേഷൻ/ മറൈൻ/ ഇൻസ്ട്രുമെന്റേഷൻ/ പ്രൊഡക്‌ഷൻ/ എയ്റോനോട്ടിക്കൽ/ഇൻഡസ്ട്രിയൽ എൻജി. ആൻഡ് മാനേജ്മെന്റ്/കൺട്രോൾ എൻജി./എയ്റോസ്പേസ്/ഓട്ടമൊബീൽസ്/മെറ്റലർജി/മെക്കട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ).
പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവർ.
∙ഇലക്‌ട്രിക്കൽ (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്‌ട്രു മെന്റേഷൻ ആൻഡ് കൺട്രോൾ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രു മെന്റേഷൻ/പവർ എൻജി./പവർ ഇലക്‌ട്രോണിക്‌സ്).
പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവർ.
∙നേവൽ കൺസ്ട്രക്ടർ: 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/മെക്കാനിക്കൽ വിത് ഓട്ടമേഷൻ/സിവിൽ/എയ്റോനോട്ടിക്കൽ/എയ്റോസ്പേസ്/മെറ്റലർജി/നേവൽ ആർക്കിടെക്ചർ/ഒാഷൻ എൻജി./മറൈൻ എൻജി./ഷിപ് ടെക്നോളജി/ഷിപ് ബിൽഡിങ്/ ഷിപ് ഡിസൈൻ).
പ്രായം: 2001 ജനുവരി 2 നും 2006 ജൂലൈ 1 നും മധ്യേ ജനിച്ചവർ. ∙ശമ്പളം: തുടക്കത്തിൽ 1,10,000. www.joinindiannavy.gov.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..