ADVERTISEMENT

കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമാൻഡന്റ് അവസരം. വിവിധ വിഭാഗങ്ങളിലായി 357 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 3 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാൻഡ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ മാർച്ച് 25വരെ.

∙ഒഴിവ്: സിആർപിഎഫ്–204, സിഐഎസ്എഫ്–92, എസ്‌എസ്‌ബി-33, ബിഎസ്‌എഫ്-24, ഐടിബിപി–4

∙പ്രായം: 2025 ഓഗസ്‌റ്റ് ഒന്നിന് 20–25. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടൻമാർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.

∙യോഗ്യത: ബിരുദം/ തത്തുല്യം. ഫലം കാക്കുന്നവരെയും അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യത, കാഴ്‌ച സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഫിസിക്കൽ സ്‌റ്റാൻഡേഡ്/ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റ്, മെഡിക്കൽ സ്‌റ്റാൻഡേഡ്‌സ് ടെസ്‌റ്റ്, ഇന്റർവ്യൂ/ പഴ്‌സനാലിറ്റി ടെസ്‌റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.

∙ഫീസ്: 200രൂപ. എസ്‌ബിഐ ശാഖയിൽ നേരിട്ടോ ഓൺലൈനായോ അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ അപേക്ഷിക്കണം. www.upsc.gov.in

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

UPSC: Job opportunities

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com