പ്രായം 18 നും 25 നുമിടയിലാണോ? ഐടിഐയോ ബിരുദമോ യോഗ്യതയുണ്ടോ? ഐആർഇഎല്ലിൽ അപ്രന്റിസാകാം

Mail This Article
കൊല്ലം ചവറയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അപ്രന്റിസിന്റെ 72 ഒഴിവ്. 1-1 ½ വർഷ പരിശീലനം. മാർച്ച് 28 വരെ അപേക്ഷിക്കാം.
തസ്തിക, വിഭാഗം, യോഗ്യത:
∙ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, എംആർഎസി, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, ഡീസൽ മെക്കാനിക്, പ്ലംബർ, വെൽഡർ, മെഷിനിസ്റ്റ്, കാർപെന്റർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ; എഎഒ-പി: എംഎസ്‌സി കെമിസ്ട്രി.
∙ഗ്രാജ്വേറ്റ് അപ്രന്റിസ്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ, മൈനിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്.
∙ടെക്നിഷ്യൻ അപ്രന്റിസ്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, മൈനിങ്: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
∙ജനറൽ സ്ട്രീം (എക്സിക്യൂട്ടീവ്): ബികോം/ ബിഎ/ ബിബിഎ/ ബിഎസ്‌സി/ ബിഎസ്‌സി ജിയോളജി.
∙പ്രായം: 18-25.
∙ സ്റ്റൈപൻഡ്: ചട്ടപ്രകാരം.
ട്രേഡ്/വൊക്കേഷനൽ അപ്രന്റിസുകാർ http://www.apprenticeshipindia.orgലും ടെക്നിഷ്യൻ/ ഗ്രാജ്വേറ്റ്/ ജനറൽ എക്സിക്യൂട്ടീവ് അപ്രന്റിസുകാർ http://www.nats.education.gov.in ലും റജിസ്റ്റർ ചെയ്തു വേണം അപേക്ഷിക്കാൻ.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..