Activate your premium subscription today
ബെംഗളൂരു ∙ ചുമയ്ക്കുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച കർഷകൻ മരിച്ചു.
ന്യൂഡൽഹി∙ കർഷകരുടെ ഡൽഹി മാർച്ചിനിടെ സംഘർഷം. 12 മണിക്കാണ് ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ സംഘർഷമുണ്ടായത്. ബാരിക്കേഡിന് അടുത്തെത്തി പ്രതിഷേധിച്ച കർഷകർക്കുനേരെ ഹരിയാന പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അഞ്ചു കർഷകർക്കു പരുക്കേറ്റു. അനുമതിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. നേരത്തെ രണ്ടു തവണ മാർച്ച് പൊലീസ് തടഞ്ഞിരുന്നു.
പുൽപള്ളി ∙ മഴക്കെടുതി അവസാനിച്ചെന്നു കരുതി കർഷകർ പാടത്തിറങ്ങിയപ്പോൾ വീണ്ടും മഴ. കഴിഞ്ഞ ദിവസങ്ങളിൽ പാടത്തുകൊയ്തിട്ട നെല്ലാകെ നനഞ്ഞുകുതിർന്നു. ജില്ലയിലെ മിക്കപാടത്തും കൊയ്ത്ത് ആരംഭിച്ചു. നെല്ല് മെതിച്ചെടുക്കാനാവാതെ കളത്തിൽ കൂട്ടിവച്ചവരും മെതിച്ചെടുത്ത നെല്ലും വൈക്കോലും ഉണക്കിയെടുക്കാനാവാത്തവരും
പാലക്കാട് ∙ നെല്ലിന്റെ വിലവിതരണം സപ്ലൈകോ സുതാര്യമാക്കുന്നു. ഇനി മുതൽ ബാങ്കിൽ നിന്നുള്ള വിലവിതരണത്തിന്റെ വിവരങ്ങൾ അപ്പപ്പോൾ സപ്ലൈകോയ്ക്കു സൈറ്റിൽ ലഭ്യമാകും. ഇതു തുടർന്നുള്ള വിലവിതരണം വേഗത്തിലാക്കാൻ സഹായിക്കും. നൽകിയ തുകയുടെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുമെന്നതും മെച്ചമാണ്. കർഷകർക്കും പരാതിയുമായി
ന്യൂഡൽഹി∙ വിളകൾക്ക് താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഡൽഹിയിലേക്ക് മാർച്ച് നടത്താനായി പഞ്ചാബിലെ കർഷകർ ഹരിയാനയിലേക്കു കടക്കാൻ ശ്രമിച്ചത് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പൊലീസ് അവരെ തടയുന്നതിനു കൂടുതൽ ബാരിക്കേഡുകൾ വച്ചു. പ്രതിഷേധം അക്രമത്തിലേക്കു കടന്നതിനു പിന്നാലെ കർഷകർ സ്ഥലത്തുനിന്നു താൽക്കാലികമായി പിൻവാങ്ങി. ഒൻപതു കർഷകർക്കു പരുക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമെന്നും കർഷകർ പറഞ്ഞു.
ന്യൂഡൽഹി ∙ പഞ്ചാബ്–ഹരിയാന അതിർത്തിയിൽ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചതോടെ പഞ്ചാബിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്കു നടത്തിയ കാൽനട ജാഥ പിൻവലിച്ചു. പൊലീസ് ആക്രമണത്തിൽ ഒട്ടേറെ കർഷകർക്കു പരുക്കേറ്റതിനാൽ ജാഥ ഒരുദിവസത്തേക്കു നിർത്തിവയ്ക്കുന്നതായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര വിഭാഗം) നേതാവ് സർവാൻ സിങ് പാന്ധേർ പറഞ്ഞു. ‘ചർച്ചയ്ക്കു തയാറാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ചർച്ച നടത്തുന്നുണ്ടോ എന്നറിയാൻ ഇന്നൊരു ദിവസം കാത്തിരിക്കും. നാളെ ഉച്ചയ്ക്കു 12നു വീണ്ടും ജാഥ പുനരാരംഭിക്കും’ – പാന്ധേർ പറഞ്ഞു.
പെരുമ്പടപ്പ് ∙ പൊന്നാനി കോൾ മേഖലയിൽ വെള്ളക്കെട്ട് തുടരുമ്പോഴും പരിഹാരത്തിന് സർക്കാർ സംവിധാനം ഇല്ലാത്തതിനെതിരെ കർഷക പ്രതിഷേധം ശക്തമാകുന്നു. നുറടിത്തോട്ടിൽ കെട്ടിക്കിടക്കുന്ന കളകൾ, കുറ്റികൾ എന്നിവ നീക്കം ചെയ്യുന്നതിന് കൃഷിവകുപ്പും പൊന്നാനി കോൾ വികസന സമിതിയും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ചണ്ഡിഗഡ്∙ വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കർഷക സംഘടനകൾ പ്രഖ്യാപിച്ച ‘ഡൽഹി ചലോ’ മാർച്ച് സംഘർഷത്തെ തുടർന്ന് ഇന്നത്തേക്ക് നിർത്തിവച്ചു. ഹരിയാന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതിൽ നേതാക്കളുൾപ്പെടെ 6 കർഷകർക്കു പരുക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് മാർച്ച് നിർത്തിവയ്ക്കാൻ നേതാക്കൾ തീരുമാനിച്ചത്.
ന്യൂഡൽഹി ∙ കർഷക സംഘടനകളുടെ മറ്റൊരു പ്രതിഷേധത്തിന് ഡൽഹി ഒരുങ്ങുന്നു. കർഷകരുടെ മാർച്ച് ഇന്ന് ആരംഭിക്കും. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് മാർച്ചെന്ന് ഭാരതീയ കിസാൻ പരിഷത്ത് (ബികെപി) നേതാവ് സുഖ്ബീർ ഖലീഫ പറഞ്ഞു.
ചെന്നിത്തല ∙ സർക്കാർ നൽകിയ വിത്ത് കിളിർത്തില്ല, കർഷകർ ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ പുതിയ വിത്തെത്തി, ചെന്നിത്തല 9 ാം ബ്ലോക്ക് പാടശേഖരത്തിൽ ഇന്നലെ വിത തുടങ്ങി. ചെന്നിത്തല 9 ാം ബ്ലോക്കിൽ 140 ഏക്കർ വരുന്ന വെട്ടത്തേരി പാടശേഖരത്തിലെ 88 കർഷകർക്കാണ് അഞ്ചര ടൺ കിളിർക്കാത്ത വിത്ത് മൂന്നാഴ്ച മുൻപ് ചെന്നിത്തല
Results 1-10 of 1000