Activate your premium subscription today
Friday, Apr 18, 2025
പഴങ്ങളുടെ ഗന്ധമാണ് ‘ഫാം പത്തായപ്പുര’യിലെ തണലിടങ്ങളില്. ചക്കയും പേരയും മാവുമടക്കം നൂറു കണക്കിനു പഴങ്ങൾ. കോവിഡ് കാലത്ത് ഇവയെല്ലാം പഴുത്ത് മണ്ണിൽ വീണുപോകുന്നതിൽ മനംനൊന്താണ് പ്രസന്ന ചെറിയൊരു ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങിയത്. തൂമ്പ ആഞ്ഞുകൊത്തിയാൽ ചെങ്കല്ലിൽ തട്ടി തിരിച്ചുവരുന്ന ഭൂമിയിൽ അദ്ഭുതങ്ങൾ
വിഷുവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രാദേശികത്തനിമകൾ നമുക്കുണ്ട്. എറണാകുളം ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പാലിയം സ്കൂൾ മൈതാനത്തോടു ചേർന്ന ‘മാറ്റപ്പാടത്ത്’ നടക്കുന്ന കൈമാറ്റച്ചന്ത വിഷുനന്മയുടെ തിരുശേഷിപ്പാണ്. കൊച്ചി മഹാരാജാവിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ചനാണ് ‘ബാർട്ടർ’ മാതൃകയിലുള്ള ഈ അങ്ങാടിക്കു രൂപം
കേരളത്തിൽ ഇഞ്ചി വിളവെടുക്കുന്ന സമയം ജനുവരി-ഫെബ്രുവരി മാസങ്ങൾ. വിളവെടുപ്പുസീസണിൽ ഇഞ്ചിക്കു വില തീരെ കുറവായിരിക്കും. വിളവെടുപ്പിനുശേഷം 2-3 മാസമേ പച്ച ഇഞ്ചിയായി ഇത് സംഭരിക്കാൻ സാധിക്കുകയുള്ളൂ. മഴക്കാലത്തിന്റഎ ആരംഭത്തോടെ ഇഞ്ചി മുളപൊട്ടുകയും അതിന്റെ സൂക്ഷിപ്പു ഗുണം കുറയുകയും ചെയ്യും. അതിനാൽ
മലയാള മനോരമ കർഷകശ്രീയും കൃഷി അനുബന്ധ സാമഗ്രികളുടെ പ്രമുഖ വിതരണക്കാരായ ഗ്രീനേയ്ജ് കോർപറേഷനും ചേർന്നു വിഷുവിനു ഹരിത കൈനീട്ടം നൽകുന്നു. സ്വന്തമായി അര സെന്റ് സ്ഥലമോ ടെറസ്സോ ഉള്ള കൃഷി സ്നേഹികൾക്കു വിഷരഹിത പച്ചക്കറി ഉണ്ടാക്കാൻ ഉതകുന്നതാണു വിത്തും കൈക്കോട്ടും കിറ്റ്. ഒരു വർഷത്തെ കർഷകശ്രീ സബ്സ്ക്രിപ്ഷൻ, 10
ജാതിക്കൃഷിക്ക് ഏറെ വേരോട്ടമുള്ള മലബാർ മണ്ണിൽ വികസിപ്പിച്ചെടുത്ത ഒരു ജാതിയിനത്തിന് റജിസ്ട്രേഷൻ. കോഴിക്കോട് കൂരാച്ചുണ്ട് കല്ലനോട് കടുകൻമാക്കൽ സജി മാത്യുവിന്റെ നോവ എന്ന ജാതിയിനത്തിനാണ് കേന്ദ്രസർക്കാരിന്റെ റജിസ്ട്രേഷൻ ലഭിച്ചത്. 25 വർഷം മുൻപാണ് സജി പുതിയ ജാതിയിനം വികസിപ്പിച്ചെടുത്തത്. അതിന് തന്റെ ഏക മകൾ
പൂന്തോട്ടവും പൂച്ചെടികളും മനുഷ്യന് ആസ്വദിക്കാനുള്ള പ്രകൃതിവിഭവങ്ങളാണ്. പൂമൊട്ട് വിരിഞ്ഞു പൂവാകുന്നതും തേനീച്ചയോ പൂമ്പാറ്റയോ പരാഗണം നടത്തി കായ് ആയി മാറുന്നതും കണ്ണിനു കൗതുകം പകരുന്ന കാഴ്ചയാണ്. തേനും പൂമ്പൊടിയും ശേഖരിക്കാനെത്തുന്ന തേനീച്ച, പൂവിൽ മനഃപൂർവമല്ലാതെ നടത്തുന്ന പരാഗണംകൊണ്ടു മാത്രമാണു പല
ആരോഗ്യസംരക്ഷണത്തിന് വിശേഷിച്ച് പ്രമേഹ നിയന്ത്രണത്തിന് ചക്കവിഭവങ്ങൾ കഴിക്കുന്നതു നല്ലതാണെന്ന തിരിച്ചറിവ് ഇന്നു പൊതുവേയുണ്ട്. ചക്കയുടെ മൂപ്പനുസരിച്ച് വിവിധ തരം ഉൽപന്നങ്ങൾ ഇതുകൊണ്ടു തയാറാക്കാം. എന്നാൽ സംസ്കരണത്തിന് ഏറ്റവും നല്ല പരുവം നാലു - നാലര മാസം മൂപ്പാണ്. മികച്ച ശ്രേണിയിലുള്ള അന്നജം, നിറയെ
നാടൻ മഞ്ഞ, പച്ച മുളയിനങ്ങൾ വളർന്ന് പിൽക്കാലത്ത് വലിയ കൂട്ടമായി നിയന്ത്രിക്കാൻ പറ്റാത്തവിധത്തിൽ ശല്യമായിത്തീരുമെന്നതുകൊണ്ട് ഒഴിവാക്കുക. പകരം അത്ര കൂട്ടമായിത്തീരാത്ത അലങ്കാരയിനങ്ങൾ തിരഞ്ഞെടുക്കുക. മതിലിനരികിൽ മുള നടുമ്പോൾ പിൽക്കാലത്ത് മതിലിനു കേടുണ്ടാകാതിരിക്കാൻ മതിലിൽനിന്ന് 2-3 അടി അകലം ഇട്ടുവേണം
മികച്ചൊരു ചക്ക സീസണിൽക്കൂടിയാണ് കേരളം ഇപ്പോൾ കടന്നുപോകുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ചക്കയുടെ വിപണി കൂടുതൽ വിശാലമായി. ഇടനിലക്കാരും ചെറു സംരംഭകരും സജീവം. കേരളത്തിൽനിന്നു ചക്ക കടൽ കടക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്ഥാനത്ത് ചക്കയുടെ ഉപഭോഗം അടുത്ത കാലത്ത് നല്ല തോതിൽ വർധിച്ചു. എങ്കിലും ചക്ക സംസ്കരണം
കർഷക മാർക്കറ്റിൽ താരമായി കടച്ചക്ക (ശീമച്ചക്ക). കഴിഞ്ഞ ദിവസം ഇലഞ്ഞി കാർഷിക ഉൽപാദക വിപണന സംഘത്തിൽ നടന്ന ലേലത്തിൽ കടച്ചക്ക കിലോയ്ക്ക് 132 രൂപയ്ക്കാണ് പോയത്. കീടനാശിനി ഉപയോഗിക്കാത്ത ഫലമാണ് എന്നതിനാൽ കടച്ചക്കകൾക്കു വലിയ ഡിമാൻഡാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. നല്ലയൊരു കടപ്ലാവിൽ
Results 1-10 of 1020
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.