Activate your premium subscription today
രാജ്യാന്തര വിപണിയിൽ കൊക്കോ ഉയർത്തെഴുന്നേൽപ്പിന് ഒരുങ്ങുന്നു. യൂറോപ്യൻ യൂണിയൻ ഇറക്കുമതിക്ക് നിയന്ത്രണം വരുത്തുമെന്ന സൂചനകൾ ഊഹക്കച്ചവടക്കാരെ കൊക്കോ അവധിയിൽ ഷോട്ട് കവറിങിന് പ്രേരിപ്പിച്ചത് വ്യാപാര രംഗം ചൂട് പിടിക്കാൻ അവസരം ഒരുക്കി.
സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ 200 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കർഷകർക്കും വ്യാപാരികൾക്കും ആശ്വാസവുമായി റബർവില വീണ്ടും ഉയരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
രാജ്യാന്തര വിപണിയിൽ കൊക്കോയ്ക്ക് തളർച്ച. ഡോളർ ശക്തിപ്രാപിക്കുന്നതു കണ്ട് ഫണ്ടുകൾ വിൽപ്പനയ്ക്ക് കാണിച്ച തിടുക്കം ഉൽപ്പന്ന വില ഇടിച്ചു. അതേസമയം ലണ്ടൻ എക്സ്ചേഞ്ചിൽ കൊക്കോ കരുത്ത് നിലനിർത്തി. രാജ്യാന്തര മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾ മുൻനിര ചോക്ക്ലേറ്റ് നിർമാതാക്കളെ സ്വാധീനിച്ചില്ല, അവർ കൊക്കോ
ഏഷ്യൻ റബർ വിപണികളിൽ പുൾ ബാക്ക് റാലി. രണ്ടാഴ്ചത്തെ തളർച്ചയ്ക്ക് ശേഷം തിരിച്ച് വരവിന് അവസരം ഒരുക്കിയത് താഴ്ന്ന റേഞ്ചിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് കാണിച്ച ഉത്സാഹം ഇന്ന് ജപ്പാൻ, സിംഗപ്പുർ വിപണികൾ നേട്ടമാക്കി. ബാങ്കോക്കിൽ നിരക്ക് ഉയർന്നത് കയറ്റുമതി രാജ്യങ്ങൾക്കും ആവേശം പകർന്നു.
കോട്ടയം ∙ ടാപ്പിങ് തൊഴിലാളികൾക്കും സ്വയം ടാപ്പിങ് നടത്തുന്ന ചെറുകിട റബർ കർഷകർക്കുമുള്ള ആനുകൂല്യങ്ങൾ റബർ ബോർഡ് കൂട്ടി. വനിതകൾ, പട്ടികജാതി – പട്ടികവർഗക്കാർ എന്നിവർക്കും ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ചില സഹായങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. വിദ്യാഭ്യാസം, ചികിത്സ, ഇൻഷുറൻസ് വിഭാഗങ്ങളിലാണ് ആനുകൂല്യങ്ങൾ കൂട്ടിയത്. ലൈഫ് ഇൻഷുറൻസിലേക്കുള്ള ബോർഡ് വിഹിതം 900 രൂപയായി കൂട്ടി. അപകടമരണത്തിനു 4 ലക്ഷവും സാധാരണ മരണത്തിന് ഒരു ലക്ഷവും ഇൻഷുറൻസ് വിഹിതം ലഭിക്കും.
രാജപുരം ∙ 15 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം റബർ വില 255ൽഎത്തിയപ്പോൾ ഉണർന്ന റബർ കർഷകരെ നിരാശയിലാക്കി വീണ്ടും വിലയിടിവ്. റബറിന്റെ വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെ ഉണ്ടായ വിലത്തകർച്ചയിൽ കർഷകർ കണ്ണീരണിയുകയാണ്. പ്രധാന ഉപഭോഗ രാജ്യമായ ചൈനയിൽ റബറിനു ഡിമാൻഡ് കുറഞ്ഞതാണ് വിലക്കുറവിനു കാരണമായി പറയുന്നത്.
ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കോട്ടയം ∙ റബറിന്റെ ആഭ്യന്തര വിലയ്ക്കു പിന്നാലെ രാജ്യാന്തര വിലയും 200 രൂപയിൽ നിന്നു താഴേക്ക്. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ വില കിലോയ്ക്ക് 196.17 രൂപയായി. ഒരു ദിവസം കൊണ്ടു കുറഞ്ഞത് 4 രൂപയാണ്. പ്രധാന റബർ ഇറക്കുമതി രാജ്യമായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതും ചരക്കുലഭ്യത കൂടിയതുമാണു
ജപ്പാനിലെ രാഷ്ട്രീയ അനിശ്ചിതത്വം നാണയമായ യെന്നിൽ സമ്മർദ്ദമുളവാക്കുന്നു. ഡോളറിനു മുന്നിൽ മൂന്ന് മാസത്തെ താഴ്ന്ന തലമായ 153.63ലേക്ക് മൂല്യം ഇടിഞ്ഞതിനിടയിലും ഒസാക്ക എക്സ്ചേഞ്ചിൽ റബറിന് കാലിടറി. രാഷ്ട്രീയ പ്രതിസന്ധി ദിവസങ്ങളോ ആഴ്ച്ചകളോ നീളാമെന്ന വിലയിരുത്തലുകൾ ഫണ്ടുകളെ റബറിൽ
Results 1-10 of 278