ADVERTISEMENT

Activate your premium subscription today

ഒന്നും കേട്ടാൽ ഉടനേ വിശ്വസിക്കുന്ന പ്രകൃതക്കാരല്ല  ഈ നക്ഷത്രത്തിൽ പിറന്നവർ. എന്തിനേയും സംശയദൃഷ്ടി യോടെ കാണാനും അപഗ്രഥിക്കാനുമുള്ള കഴിവ് ഇവർക്ക് സ്വാഭാവികമായി ഉണ്ട്. സ്ഥിരചിത്തരായ ഇവർക്ക് ലക്ഷ്യം നേടാൻ ഏതു മാർഗം സ്വീകരിക്കാനും മടിയില്ല.ജീവിതത്തിൽ പല തരത്തിലുള്ള ക്ലേശങ്ങൾ അലട്ടുമെങ്കിലും സാമ്പത്തികമായി ഇവർ ഉയർന്ന നിലയിൽ എത്തും.  ആയില്യം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഗൃഹഭരണത്തിൽ സാമർഥ്യമുള്ളവരും നേതൃപാടവം ഉള്ളവരുമായിരിക്കും. സംഭാഷണ ചാതുര്യം, കൗശലബുദ്ധി എന്നീ സ്വഭാവഗുണങ്ങളുള്ള ഈ നക്ഷത്രജാതർ ജീവിതത്തിലുടനീളം സർപ്പപ്രീതികരമായ കർമങ്ങളും പ്രാർഥനകളും നടത്തുന്നത് അഭിവൃദ്ധി നൽകുമെന്നാണ് വിശ്വാസം. ശുക്രൻ, ചന്ദ്രൻ, രാഹു എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാര കർമങ്ങൾ അനുഷ്ഠിക്കണം. നക്ഷത്രാധിപനായ ബു ധനെ പ്രീതിപ്പെടുത്തുന്ന നാമജപവും ബുധനാഴ്ചകളിൽ വ്രതത്തോടെ ശ്രീകൃഷ്ണ ക്ഷേത്ര ദർശനവും നടത്തുന്നത് ശ്രേയസ്കരമാണ്. പച്ചയും വെളുപ്പുമാണ് അനുകൂല നിറങ്ങൾ. ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രദിനങ്ങളിലെ ക്ഷേത്രദർശനം ദോഷാധിക്യം കുറയ്ക്കും.

Results 1-10 of 52

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×