ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മിനിയുടെ ഹാച്ച്ബാക്കാണ് മിനി കൂപ്പർ. മിനി ഹാച്ച്, മിനി കൂപ്പർ, മിനി വൺ, അല്ലെങ്കിൽ ബിഎംഡബ്ല്യു മിനി എന്ന പേരിൽ വിൽക്കപ്പെടുന്നു. റെട്രോ-സ്റ്റൈൽ ടു-ഡോർ സൂപ്പർമിനി ഹാച്ച്ബാക്കും കൺവേർട്ടിബിളും മിനികൂപ്പറിനുണ്ട്. ഇതുവരെ അഞ്ച് തലമുറ മനികൂപ്പറുകൾ വിപണിയിലെത്തിയിട്ടുണ്ട്.