Activate your premium subscription today
അമേരിക്കയിൽ ഊർജ്ജ സുരക്ഷയും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി 10 ബില്യൻ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചു.
തൊടുപുഴ∙ പരിസ്ഥിതി സംരംക്ഷണത്തിന് ഊന്നൽ നൽകുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ പിഎം സൂര്യ ഖർ പദ്ധതിയുടെയും അദാനി സോളറിന്റെ ചാംപ്യൻസ് ഓഫ് ചെയ്ഞ്ച് പദ്ധതിയുടെയും സ്കൗഡ് ആൻഡ് ഗൈഡൻസിന്റെ സോളർ പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തൊടുപുഴ കാളിയാൽ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച്
ന്യൂഡൽഹി ∙ നവംബർ ഏഴിനകം വൈദ്യുതി കുടിശിക അടച്ചില്ലെങ്കിൽ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കുമെന്ന് അദാനി ഗ്രൂപ്പ്. 7200 കോടി രൂപയോളമാണ് കുടിശിക ഇനത്തിൽ കമ്പനിക്ക് ലഭിക്കാനുള്ളത്. കുടിശിക വർധിച്ചതിനെത്തുടർന്ന് ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് ഭാഗികമായി നിർത്തി. ഒക്ടോബർ 31 മുതലാണ് ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് കമ്പനി ഭാഗികമായി നിർത്തിയത്.
ധാക്ക∙ കുടിശ്ശിക വർധിച്ചതിനെത്തുടർന്ന് ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്. 7,120 കോടി രൂപയോളം (84.6 കോടി ഡോളർ) കുടിശ്ശികയായതോടെയാണ് ഒക്ടോബർ 31 മുതൽ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് കമ്പനി നിർത്തിവച്ചത്.
തിരുവനന്തപുരം ∙ തുറമുഖ നിർമാണം അഞ്ചുവർഷം വൈകിയതിനെത്തുടർന്ന് അദാനി കമ്പനിയിൽനിന്നു 911 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യം പിൻവലിച്ച് സർക്കാർ ഒത്തുതീർപ്പിനു തയാറായത് കേന്ദ്രത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കാനാണെന്ന വാദം പൊളിയുന്നു. ആർബിട്രേഷനിൽ സർക്കാർ ഒത്തുതീർപ്പിനു വഴങ്ങി എട്ടുമാസം കഴിഞ്ഞിട്ടും കേന്ദ്രഫണ്ടിനുള്ള ത്രികക്ഷി കരാർ വച്ചില്ല.
മുംബൈ∙ ഓറിയന്റ് സിമന്റിനെ കൂടി സ്വന്തമാക്കാൻ അദാനി. സികെ ബിർള ഗ്രൂപ്പിന്റെ ഓറിയന്റ് സിമന്റിന്റെ 46.8% ഓഹരികൾ അദാനിയുടെ കീഴിലുള്ള അംബുജ സിമന്റ് വാങ്ങും. 8,100 കോടി രൂപയുടെ ഓഹരി മൂല്യം കണക്കാക്കിയാണ് ഇടപാട്. ഓപ്പൺ ഓഫറിലൂടെ 26% ഓഹരികൾ കൂടി വാങ്ങും. ഓഹരിയൊന്നിന് 395.40 രൂപയ്ക്കായിരിക്കും ഓപ്പൺ ഓഫർ.
ന്യൂഡൽഹി ∙ ചില നിക്ഷേപക സ്ഥാപനങ്ങളെ പൊതു ഓഹരിയുടമകളുടെ പട്ടികയിൽ പെടുത്തിയതിന് അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിന് (എഇഎസ്എൽ) സെബിയുടെ കാരണംകാണിക്കൽ നോട്ടിസ്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ 25% ഓഹരികളെങ്കിലും പൊതു നിക്ഷേപകരാകണമെന്നാണ് സെബി നിയമം. വിദേശ നിക്ഷേപക സ്ഥാപനങ്ങളുമായി ബന്ധമുള്ള പ്രൊമോട്ടർ ഗ്രൂപ്പുകളെ പ്രൊമോട്ടർമാരായാണു പരിഗണിക്കുക. ഇതു പാലിക്കാത്തതിന് അദാനി ഗ്രൂപ്പിലെ 10 കമ്പനികൾക്ക് സെബി ഇതുവരെ കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ കമ്മിഷനിങ് ഡിസംബർ 3ന് നടത്താൻ ആലോചന. സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായുള്ള കരാർ അനുസരിച്ച് ഡിസംബർ മൂന്നിനാണ് കമ്മിഷനിങ് നടത്തേണ്ടത്. തീയതി സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്.
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാർ സ്വന്തമാക്കി ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. പദ്ധതിയുടെ ചെലവ്, നിർമാണം, പ്രവർത്തന നിയന്ത്രണം എന്നിവയ്ക്കുള്ള കരാറാണ് അദാനി ഗ്രൂപ്പിലെ അദാനി എനർജി സൊല്യൂഷൻസിന് നൽകിയതെന്ന് കെനിയൻ ഊർജ സെക്രട്ടറി ഒപിയോ വാൻഡയി
Results 1-10 of 477