Activate your premium subscription today
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഉധംപുർ–ശ്രീനഗർ– ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ ടണൽ നിർമാണ ടെൻഡറിൽ റെയിൽവേയുടെ കീഴിലുള്ള സ്ഥാപനമായ ഇർകോൺ, കരാറുകാരനെ വഴിവിട്ടു സഹായിച്ചതായി 2022ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. വിവിധ പദ്ധതി നടത്തിപ്പിലെ വീഴ്ചകളും ആസൂത്രണത്തിലെ പാളിച്ചകളും കാരണം റെയിൽവേക്ക് 2604 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു കണ്ടെത്തൽ.
തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ കെഎസ്ഇബി ലിമിറ്റഡ് ശമ്പള പരിഷ്കരണം നടപ്പിലാക്കിയതു ദുര്‍ബലമായ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ തളർത്തുമെന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും
തിരുവനന്തപുരം ∙ പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ച മൂലം സര്‍ക്കാരിനു കോടികളുടെ അധികബാധ്യത ഉണ്ടായെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് (കെഎസ്ടിപി)
തിരുവനന്തപുരം∙ 2017 മുതൽ 2022 വരെയുള്ള കണക്ക് അനുസരിച്ച് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 55 എണ്ണം 654.99 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയപ്പോൾ 63 സ്ഥാപനങ്ങൾക്ക് 4,065.38 കോടിയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട്. ലാഭം നേടിയ 51 സ്ഥാപനങ്ങൾ ലാഭവിഹിതം പ്രഖ്യാപിച്ചതിലെ കുറവു മൂലം സർക്കാരിന് 226.47 കോടിയുടെ നഷ്ടമുണ്ടായി. 4 സ്ഥാപനങ്ങൾക്കു ലാഭമോ നഷ്ടമോ ഇല്ലെന്നും 9 എണ്ണം ആദ്യ കണക്കുകൾ നൽകിയിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ കിഫ്ബിയും പെൻഷൻ കമ്പനിയും മറ്റും ബജറ്റിനു പുറത്തുനിന്നെടുക്കുന്ന കടം സംസ്ഥാനത്തിന്റെ കടമായി കണക്കാക്കരുതെന്ന മുഖ്യ ആവശ്യം സുപ്രീംകോടതി തള്ളിയതോടെ വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളത്തിട്ട അവസ്ഥയിലായി സംസ്ഥാന സർക്കാർ. കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടമാണെന്നു മുൻപ് സിഎജി ചൂണ്ടിക്കാട്ടിയപ്പോഴും പിന്നീട് അതിന്റെ പേരിൽ കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചപ്പോഴും അതിശക്തമായ എതിർപ്പാണു കേരളം ഉന്നയിച്ചത്. ഇതടക്കമുള്ള കേന്ദ്ര നിലപാടുകൾ ജനങ്ങളെ ബോധ്യപ്പെടുത്താനാണു മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചതും. ഒടുവിൽ, കേരളം സമർപ്പിച്ച ഹർജിയിൽ കേരളത്തിനെതിരെ തന്നെ തീർപ്പുവന്നത് ഇൗ വിഷയം ഇനി ഉയർത്തിക്കാട്ടാൻ കഴിയാത്ത തരത്തിലുള്ള തിരിച്ചടിയാണു സംസ്ഥാനത്തിനു നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ധനക്കമ്മി 32,417 കോടി രൂപ. ഇൗ വർഷം ആകെ 39,706 കോടി രൂപ കടമെടുക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച സർക്കാർ ഇതുവരെ കടമെടുത്ത തുകയാണിത്. ചെലവിനാവശ്യമായ തുക വരുമാനമായി കിട്ടിയില്ലെങ്കിലാണ് സർക്കാർ കടമെടുക്കുക. കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചെങ്കിലും ജനുവരി 31 വരെ സംസ്ഥാന സർക്കാരിന് 32,417 കോടി രൂപ കടമെടുക്കാൻ കഴിഞ്ഞെന്നാണ് സിഎജിയുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അടുത്ത മാസം മാത്രം 20,000 കോടി രൂപയെങ്കിലും ട്രഷറി ബില്ലുകൾ കൊടുത്തുതീർക്കാൻ വേണമെന്നു കണക്കുകൂട്ടുന്ന സർക്കാരിനു മുന്നിൽ ഇനി കടമെടുപ്പ് അടക്കം മറ്റു പോംവഴികളില്ല.
തിരുവനന്തപുരം ∙ കിഫ്ബിയുടെയും മറ്റും പേരിലുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി േകരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കെ, ബജറ്റിനു പുറത്തെ ഇത്തരം കടമെടുപ്പിനെ കുറ്റപ്പെടുത്തി വീണ്ടും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടവും ബിൽ ഡിസ്കൗണ്ടിങ് വഴിയുള്ള ബാധ്യതയും അടക്കം 25,847 കോടി രൂപയാണു സർക്കാർ ബജറ്റിൽ ഉൾപ്പെടുത്താതെ നിയമസഭയിൽ നിന്നു മറച്ചുവച്ചതെന്നും ഇന്നലെ സഭയിൽ വച്ച 2021–22 ലെ ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി കുറ്റപ്പെടുത്തി.
തിരുവനന്തപുരം∙ കിഫ്ബി കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം തള്ളി കൺട്രോളർ ആൻഡ് ഓഡിറ്റർ (സിഎജി) റിപ്പോര്‍ട്ട്. കിഫ്ബി വായ്പ സര്‍ക്കാരിന്റെ ബാധ്യത അല്ലെന്ന വാദവും തള്ളി. പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വർധിപ്പിക്കാതെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. തലസ്ഥാനത്തെ രണ്ട് ക്ലബുകൾക്ക് പാട്ടത്തുക ഒഴിവാക്കിയതിലൂടെ 29 കോടി രൂപയാണ് നഷ്ടമുണ്ടായത്.
കോട്ടയം ∙ നിരത്തിലിറക്കാൻ പാടില്ലാത്ത വാഹനങ്ങൾ സംസ്ഥാനത്ത് ഓടുന്നതാണ് അപകടം വർധിക്കാനുള്ള കാരണങ്ങളിൽ പ്രധാനമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സിഎജി) റിപ്പോർട്ട്. സംസ്ഥാനത്ത് അപകടം വർധിക്കാനുള്ള കാരണം സംബന്ധിച്ചു പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന അപകടങ്ങൾ പരിശോധിച്ചതിൽ 3,097 അപകടങ്ങളും നിരത്തിലിറക്കാൻ നിയമം അനുവദിക്കാത്ത വാഹനങ്ങളുണ്ടാക്കിയതാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫിറ്റ്നസ് ഇല്ലാത്ത 1,089 ട്രാൻസ്പോർട്ട് വാഹനങ്ങൾ അപകടത്തിൽപെട്ടപ്പോൾ റജിസ്ട്രേഷൻ പുതുക്കാത്ത 2,008 സ്വകാര്യ വാഹനങ്ങളും അപകടത്തിൽപെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 229 വാഹനങ്ങൾ അപകടത്തിനു ശേഷം ഫിറ്റ്നസ് പുതുക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം∙ സമീപകാലത്ത് ഏറ്റവും വലിയ വിഭവസമാഹരണത്തിനു സർക്കാർ തയാറായ വർഷമാണിത്. പറ്റുന്ന മേഖലകളിലൊക്കെ നിരക്കുവർധന നടപ്പാക്കിയെങ്കിലും സംസ്ഥാനത്തിന് ഇത്തവണ 39,706 കോടി രൂപ കടമെടുക്കേണ്ടി വന്നു. അഥവാ, വരവിനെക്കാൾ 39.7 കോടി രൂപ അധികം ചെലവായെന്നർഥം. കെട്ടിട നിർമാണ ഫീസും മറ്റും വർധിപ്പിച്ചതു വഴി തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ കാര്യമായ വർധന ഉണ്ടായി എന്നതൊഴിച്ചാൽ കാര്യമായ നേട്ടം കൊയ്യാനായില്ലെന്നു കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ (സിഎജി) കണക്കുകൾ വ്യക്തമാക്കുന്നു ക്ഷേമ പെൻഷൻ വിതരണത്തിനായി ഇന്ധനത്തിനു 2 രൂപ സെസ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പിരിഞ്ഞുകിട്ടിയത് 750 കോടി രൂപ മാത്രമാണ്. ഒരു മാസത്തെ ക്ഷേമപെൻഷൻ നൽകാൻ 900 കോടിയാണു ചെലവ്.
Results 1-10 of 107