സിഎജി ഓഫിസർ വിശാൽ ദേശായിക്ക് സസ്പെൻഷൻ
Mail This Article
×
ന്യൂഡൽഹി ∙ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വിശാൽ ദേശായിയെ സസ്പെൻഡ് ചെയ്തു. സിഎജി ഓഫിസിലെ ഡയറക്ടർ (പഴ്സനേൽ) ആയിരിക്കെ ക്രമക്കേടും പെരുമാറ്റദൂഷ്യവും അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
പരാതി വന്നപ്പോൾ, അന്വേഷണം നടത്തുന്നതിനു പകരം വിശാലിനെ ലണ്ടനിൽ സിഎജി ഓഡിറ്റ് ഓഫിസിലെ പ്രിൻസിപ്പൽ ഡയറക്ടറായി സ്ഥലം മാറ്റുകയാണു ചെയ്തത്. ഇതു വിവാദമായതോടെ തിരികെ വിളിച്ച് ജയ്പുരിലെ സീനിയർ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലാക്കി. അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണു സസ്പെൻഷൻ.
സ്ഥാപനത്തിലെ തൊഴുത്തിൽ കുത്താണ് ആരോപണങ്ങൾക്കു പിറകിലെന്നാണ് ദേശായിയുടെ വാദം. ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. സിഎജി ഗിരീഷ് ചന്ദ്ര മുർമു ഇന്നു വിരമിക്കാനിരിക്കെയാണ് മുതിർന്ന ഉദ്യോഗസ്ഥനെതിരായ നടപടി.
English Summary:
CAG officer Vishal desai suspended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.