Activate your premium subscription today
Saturday, Apr 19, 2025
ലോകം ബിറ്റ് കോയിനിനെ ഒരു നിക്ഷേപമായി സ്വീകരിക്കാൻ തുടങ്ങിയതിനാൽ ഇപ്പോൾ മുമ്പത്തേക്കാൾ ഏറെ ബിറ്റ് കോയിൻ ഖനനം നടക്കുന്നുണ്ട്. ഇന്ത്യയിൽ ബിറ്റ്കോയിൻ ഖനനം നിയമപരമാണ്. ആർക്കും ബിറ്റ് കോയിൻ ഖനനം ചെയ്തു എടുക്കാനുള്ള സ്വാതത്ര്യം ഉണ്ട്. ഇന്ത്യൻ ആദായനികുതി നിയമപ്രകാരം ബിറ്റ്കോയിൻ ഖനനത്തിൽ നിന്നുള്ള ലാഭത്തിന്
ചുങ്കവും, പകര ചുങ്കവും ക്രിപ്റ്റോ കറൻസി വിപണികളെയും പിടിച്ചുലക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൻതോതിലുള്ള പുതിയ ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഇടിവ് തുടങ്ങിയിരിക്കുന്നത്. ടെക് ഓഹരികൾ ഇടിഞ്ഞതിനാൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് 'നല്ല കാലം' തുടങ്ങി
അമേരിക്കയുടെ കടം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ, കമ്മി കുതിച്ചുയരുകയാണെങ്കിൽ, ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ ആസ്തികൾ കാരണം ഡോളറിന് ലോക കരുതൽ കറൻസി പദവി നഷ്ടപ്പെടുമെന്ന് ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക് നിക്ഷേപകർക്കുള്ള വാർഷിക കത്തിൽ മുന്നറിയിപ്പ് നൽകി. "പതിറ്റാണ്ടുകളായി ലോകത്തിന്റെ കരുതൽ ധനമായി
അമേരിക്കൻ ഡോളർ ഉപയോഗിച്ച് വ്യാപാരവും രാജ്യാന്തര പണമിടപാടുകളും നടത്തിയിരുന്ന കാലം ഇനി ചരിത്രമാകുകയാണ്. ഡി ഡോളറൈസേഷൻ വളരെ ബോധപൂർവം രാജ്യങ്ങൾ നടപ്പിലാക്കുകയാണ്. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയതിൽ പിന്നെ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടു. ഡോളറിന് പകരം ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നതാണ് റഷ്യയുടെ സാമ്പത്തിക
ന്യൂഡൽഹി ∙ കേരളത്തിലെ ഹവാല ഇടപാടുകാർ ക്രിപ്റ്റോകറൻസിയിലേക്കു മാറുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തി. ഇന്റർനെറ്റിലെ അധോലോകമായ ഡാർക്വെബ്ബിലൂടെ 3 വർഷത്തിനിടെ 25 കോടിയോളം രൂപയുടെ ക്രിപ്റ്റോകറൻസി ഹവാല ഇടപാടു നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പതിവ് ഇടപാടുകൾ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായതോടെ, തിരിച്ചറിയപ്പെടാതിരിക്കാനാണു ഡാർക്വെബ്ബിലെ ഇടപാടുകളിലേക്കു ഹവാലക്കാർ മാറിയത്. ലഹരിമരുന്നുകടത്ത്, സൈബർ കുറ്റകൃത്യം, ഓൺലൈൻ ചൂതാട്ടം, ഭീകരപ്രവർത്തനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരാണു പ്രധാനമായും ഇത്തരം ഇടപാടുകൾ നടത്തുന്നത്.
ഈ കേന്ദ്രബജറ്റ് ഒരുപാടു പ്രതീക്ഷയോടെയാണ് ക്രിപ്റ്റോ നിക്ഷേപകർ കാത്തിരുന്നത്. കാരണം യുഎസിൽ ബിറ്റ്കോയിൻ ഇടിഎഫിന്റെ കടന്നുവരവോടെ ക്രിപ്റ്റോയ്ക്കു ലഭിച്ച സ്വീകാര്യത ഇന്ത്യയിലും പ്രതിഫലിക്കും എന്നതായിരുന്നു പ്രതീക്ഷ. എന്നാൽ ക്രിപ്റ്റോ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ക്രിപ്റ്റോ നിക്ഷേപത്തിൽനിന്നുള്ള ലാഭത്തിന് നിലവിലുള്ള 30% നികുതി തുടരും. അതേ സമയം മറ്റു മൂലധന നിക്ഷേപങ്ങളിലേതുപോലെ നഷ്ടം ലാഭത്തിനൊപ്പം തട്ടിക്കിഴിക്കാനോ (set-off) അടുത്ത വർഷത്തേക്കു നീട്ടാനോ (carry-forward) സാധിക്കില്ല. ക്രിപ്റ്റോകറൻസി വിൽപനയ്ക്ക് 1% ടിഡിഎസും പിടിക്കും. റിട്ടേൺ ഫയൽചെയ്യുമ്പോൾ ടിഡിഎസ് മൊത്തം നികുതിബാധ്യതയിൽനിന്നും കുറയ്ക്കാവുന്നതാണ്. എല്ലാ വർഷവും ക്രിപ്റ്റോ വിൽപന അല്ലെങ്കിൽ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങൾ ടാക്സ് റിട്ടേണിന്റെ ഷെഡ്യൂൾ വിഡിഎയിൽ (Schedule VDA) റിപ്പോർട്ട് ചെയ്യണം. നികുതിബാധ്യത എങ്ങനെ കണക്കാക്കാമെന്നതിന് ഉദാഹരണം പട്ടികയിൽ കാണുക.
വർക്കലയിൽ അറസ്റ്റിലായ രാജ്യാന്തര ക്രിപ്റ്റോ കറൻസി കുറ്റവാളി അലക്സേജ് ബെസിക്കോവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ലസാറസ് ഗ്രൂപ്പ് എന്ന സൈബർ ഹാക്കിങ് സംഘത്തിൽ നിന്നുള്ള പണവും ഉൾപ്പെട്ടിരുന്നെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടിയിരുന്നു. ലോക സൈബർ പ്രതിരോധ രംഗത്ത് ഏറെ ശ്രദ്ധയോടെ
ബെംഗളൂരു∙ പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാനു ചോർത്തിയതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) സീനിയർ എൻജിനീയറും ഉത്തർപ്രദേശ് സ്വദേശിയുമായ ദീപരാജ് ചന്ദ്രയെ (36) മിലിറ്ററി ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ക്രിപ്റ്റോകറൻസി മുഖേന പ്രതിഫലം കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വാർത്താവിനിമയ രംഗത്തെ റഡാർ സംവിധാനങ്ങൾ, സുരക്ഷാ പ്രോട്ടോക്കോൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ തുടങ്ങിയവയാണ് ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ദീപരാജ് ചോർത്തിയത്.
ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച ഡിജിറ്റൽ കറൻസികളാണ് ക്രിപ്റ്റോകറൻസികൾ. ഒരു രാജ്യത്തെ കറൻസിയിലേതെന്നപോലെ നിശ്ചിതമായ നിയമങ്ങളാൽ ബന്ധിതമാണ് ഓരോ ക്രിപ്റ്റോകറൻസിയും. ഒരു ക്രിപ്റ്റോ നിർമിക്കുമ്പോൾ തന്നെ അവ എങ്ങനെ ഉപയോഗിക്കണമെന്ന് ഒരു കംപ്യൂട്ടർ കോഡ്വഴി നിശ്ചയിച്ചിരിക്കും. ഓരോ
പന്തളം ∙ ക്രിപ്റ്റോ കറൻസി ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 12 ലക്ഷത്തിലധികം രൂപ തട്ടിയ യുവാവിനെ പന്തളം പൊലീസ് പിടികൂടി. മലപ്പുറം കാളികാവ് അഞ്ചച്ചവടി വെള്ളയൂർ വെന്താളംപടി പിലാക്കൽ ഹൗസിൽ ജിൻഷിദാണ് (21) അറസ്റ്റിലായത്. സമൂഹമാധ്യമം വഴി വഴി അയച്ചുകൊടുത്ത ലിങ്കിലൂടെ നേഹ എന്ന അക്കൗണ്ടിൽ നിന്നു ആപ് ഡൗൺലോഡ് ചെയ്യിപ്പിച്ചശേഷം, ഓൺലൈൻ ട്രേഡിങ്ങിൽ ലാഭം നൽകാമെന്ന് പറഞ്ഞു പന്തളം മങ്ങാരം സ്വദേശിയെയാണ് കബളിപ്പിച്ചത്.
Results 1-10 of 416
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.