Activate your premium subscription today
പുതിയ പ്രസിഡന്റിന്റെ വിജയം അമേരിക്കക്കാരുടെ കീശയെ അല്ലേ ബാധിക്കുക എന്നാകും തലക്കെട്ട് കണ്ടവര്‍ ആദ്യം വിചാരിക്കുക. ഇത്രകാലവും വേണമെങ്കില്‍ ഏറെക്കുറെ അങ്ങനതന്നെ എന്നു വേണമെങ്കില്‍ കരുതുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇക്കുറി കഥകള്‍ ഒരിക്കലും അങ്ങനെയാകില്ല. ഡൊണാള്‍ഡ് ഇന്ദുചൂഡന് ഇക്കുറി വീണ്ടും
ആഗോള സമ്പദ് വ്യവസ്ഥയിലെ നിർണായക സ്വാധീനമായി മാറാൻ സൗദിക്ക് സാധിച്ചതായി സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹീം.
മൊത്ത ദേശീയ ചെലവ് (GNE): ചെലവ് രീതിയിലൂടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഉപഭോഗ ചെലവ് (C), നിക്ഷേപ ചെലവ് (I), സർക്കാർ ചെലവ് (G), കയറ്റുമതി, ഇറക്കുമതി, ഇവ തമ്മിലുള്ള വ്യത്യാസം (X – M) ഇവയെല്ലാം കൂട്ടുമ്പോൾ ലഭിക്കുന്നത് മൊത്തം ദേശീയ ചെലവ് (GNE) ആണ് മൊത്ത ദേശീയ വരുമാനം (GNI): വരുമാനരീതിയിലൂടെ ദേശീയ
പ്രധാന പലിശ നിരക്ക് 3.25 ശതമാനമായ് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പണപ്പെരുപ്പം ഇടിഞ്ഞതായി പുതിയ കണക്കുകള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.
ഒക്ടോബർ 14നു പ്രഖ്യാപിക്കുന്ന പണപ്പെരുപ്പത്തിന്റെ ഏറ്റവും പുതിയ കണക്ക് ഓഹരി വിപണിയുടെ മുന്നേറ്റ സാധ്യതകൾക്കു തൽക്കാലത്തേക്കെങ്കിലും തിരിച്ചടിയാകുമോ? തിരിച്ചടിയായേക്കാം എന്നു വിശ്വസിക്കാൻ നിർബന്ധിക്കുന്നതാണു നിരീക്ഷണ ഏജൻസികളിൽനിന്നുള്ള അനുമാനം. റോയിട്ടേഴ്സ് ഒക്ടോബർ മൂന്നിനും ഒൻപതിനും ഇടയിലായി 48 സാമ്പത്തിക വിദഗ്ധരിൽനിന്നു ശേഖരിച്ച അഭിപ്രായങ്ങളിൽനിന്നുള്ള ശരാശരി അനുമാനം സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 5.04 ശതമാനത്തിലേക്കു കുതിച്ചുയർന്നിട്ടുണ്ടാകാമെന്നാണ്. 5.1 ശതമാനമെന്നാണു ബ്ലൂംബർഗ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽനിന്നുള്ള അനുമാനം. ബാങ്കിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബാർക്ലെയ്സിന്റെ അനുമാനവും പണപ്പെരുപ്പ നിരക്ക് അഞ്ചു ശതമാനത്തിലേക്ക് എത്തിയിരിക്കാമെന്നുതന്നെ. ഓഗസ്റ്റിൽ നിരക്ക് 3.65% മാത്രമായിരുന്നു എന്നിരിക്കെ ഈ അനുമാനങ്ങൾ വിപണിയെ ആശങ്കപ്പെടുത്തുന്നതാണ്. സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന
യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ ദിർഹവുമായും മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി.
പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു! യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ ഒരുവർഷത്തിലേറെയായി 23 വർഷത്തെ ഉയരമായ 5.25-5.50 ശതമാനത്തിൽ നിന്ന പലിശനിരക്കാണ് അരശതമാനം (0.50%) കുറച്ച് 4.75-5% ആക്കിയത്. 4 വർഷത്തിന് ശേഷം ആദ്യമായാണ് യുഎസ് പലിശനിരക്ക് കുറയ്ക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. റീറ്റെയ്ൽ പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനം. 2022ൽ റെക്കോർഡ് 9.1 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇത് രണ്ട് ശതമാനമായി കുറയ്ക്കുകയാണ് യുഎസ് ഫെഡിന്റെ ലക്ഷ്യം. കഴിഞ്ഞമാസം ഇത് 2.5 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ലോകത്തെ ഏറ്റവും വമ്പൻ സമ്പദ്ശക്തിയാണെങ്കിലും യുഎസിനെ എക്കാലവും വലയ്ക്കുന്നത് തൊഴിലില്ലായ്മ നിരക്കിലെ വർധനയാണ്. ഈ കണക്കുകളും ആശ്വാസനിരക്കിലേക്ക് കുറയ്ക്കുകയും രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിൽ നിന്ന് അകറ്റുകയും കൂടിയാണ് പലിശയിലെ ഈ വെട്ടിനിരത്തലിന്റെ ലക്ഷ്യം. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ അതിനർഥം ബാങ്കുകളിൽ നിന്നുള്ള വായ്പ, നിക്ഷേപം എന്നിവയുടെ പലിശനിരക്കും താഴുമെന്ന് തന്നെ. യുഎസിലെ 30-വർഷ ഭവന വായ്പയുടെ പലിശനിരക്ക് ഇന്ന് 6.20 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിൽ പലിശഭാരം 7.22 ശതമാനമായിരുന്നു. വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാർഡ് പലിശയും പുതിയ തീരുമാനത്തോടെ കുറയും.
കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ ഈ വർഷം ഇതേ കാലയളവ് വരെ ബഹ്റൈനിൽ ഇന്ത്യ നിക്ഷേപിച്ചത് 200 മില്യൻ ഡോളർ.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം രണ്ടു വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരം 15 ശതമാനം ഉയർന്നു. 2023-2024 സാമ്പത്തിക വർഷത്തിലെ എണ്ണയിതര വ്യാപാരത്തിൽ 20% വർധന രേഖപ്പെടുത്തി.
ബര്‍ലിന്‍ ∙ കടവും കുടിയേറ്റവുമായിരിക്കും ശരത്കാലത്ത് ജർമനി നേരിടുന്ന എറ്റവും വലിയ വെല്ലുവിളികളെന്ന് റിപ്പോർട്ട്. താമസക്കാര്‍ക്കും ബിസിനസുകള്‍ക്കും നികുതി ഇളവ്, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ പദ്ധതികൾക്കായുള്ള ധനസമാഹാരണത്തിൽ പ്രതിസന്ധിയിലാണ് രാജ്യം. അടുത്ത വർഷം ഏകദേശം 490 ബില്യൻ യൂറോ ചെലവഴിക്കാനാണ്
Results 1-10 of 93