Activate your premium subscription today
ഈയിടെ മലയാള മനോരമയുടെ മുൻപേജിൽ പരസ്യം കണ്ടതോടെ ഞാൻ സൂക്ഷിക്കുന്ന ലിസ്റ്റിലെ പനഡോൾ എന്ന ഐറ്റത്തിനു നേരെ ഒരു ടിക്കിട്ടു. ഒരു ഗൾഫുരാജ്യത്ത് പന്ത്രണ്ടുവർഷം ജീവിച്ചു തിരിച്ചുവന്നപ്പോൾ ഗൾഫിലുള്ളതും കേരളത്തിൽ ഇല്ലാത്തതുമായ സംഗതികൾക്കായി ഉണ്ടാക്കിയ ലിസ്റ്റായിരുന്നു അത്. ആ വേദനാസംഹാരി കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ കിട്ടിത്തുടങ്ങുന്നത് ഇപ്പോഴായിരിക്കും. എന്നാൽ, ഗൾഫിൽപ്പോയിട്ടുള്ളവർക്കും അവരുടെ കേരളത്തിലെ ബന്ധുമിത്രാദികൾക്കും അതു പണ്ടേ പരിചിതമാണ്. ഓ, നാട്ടിലിപ്പോൾ എന്താ കിട്ടാത്തത്, ഗൾഫിൽ കിട്ടുന്ന എല്ലാം ഇവിടേം കിട്ടും: കഴിഞ്ഞ കുറച്ചുകാലമായി ഈ ഡയലോഗ് വല്ലപ്പോഴുമെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഏതെങ്കിലും ഗൾഫ് രാജ്യത്തുനിന്നു ബന്ധുമിത്രാദികളാരെങ്കിലും വലിയ പെട്ടിസാമാനങ്ങളൊന്നുമില്ലാതെ വരുന്ന സന്ദർഭത്തിലായിരിക്കും ഇക്കാര്യം വീണ്ടും ആളുകൾ പറഞ്ഞുറപ്പിക്കുക. ഗൾഫ് മലയാളികളിലേറെപ്പേരും രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രം നാട്ടിലേക്കു വന്നിരുന്ന പണ്ടത്തെ കാര്യം പറഞ്ഞാലോ: പെട്ടി കെട്ടുക എന്നൊരു ചടങ്ങുതന്നെ
ആഗോള സമ്പദ് വ്യവസ്ഥ ഒരു പുതിയ സൂപ്പര്‍ സൈക്കിളിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്. നിര്‍മിത ബുദ്ധിയും (എഐ) കാര്‍ബണ്‍ രഹിത സങ്കേതങ്ങളും ചാലകശക്തിയായ പുതിയ സമ്പദ് വ്യവസ്ഥയാകും ഭാവിയിലേതെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ യൂറോപ്പ് ഗവേഷണ വിഭാഗം
അമേരിക്കയിലേക്കു മലയാളികൾ കുടിയേറിത്തുടങ്ങിയിട്ട് ആറു ദശകത്തോളമായി. ഇവിടുത്തെ സെമിത്തേരികളിലെ ശവകുടീരങ്ങളിലും വൈദ്യുത ശ്മശാനങ്ങളിലെ നാൾവഴികളിലും മലയാളിപ്പേരുകൾ സാധാരണമായിരിക്കുന്നു. അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും തലമുറകൾ അമേരിക്കക്കാരായി വേരുറപ്പിച്ചുകഴിഞ്ഞു. മലയാളികൾ ഗൾഫിലേക്കു കുടിയേറുകയായിരുന്നില്ല; തൊഴിലന്വേഷിച്ചു പോകുക മാത്രമായിരുന്നു. അവരുടെ ഗൾഫ് ജീവിതത്തിൽ എപ്പോഴുമൊരു മടക്കയാത്ര നിക്ഷിപ്തമായിരുന്നു.
കൊച്ചി∙ വികസന പദ്ധതികൾക്കായുള്ള മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആഗോളവൽക്കരണം വേണമെന്ന് ജി20 വർക്കിങ് ഗ്രൂപ്പ് സമ്മേളനം. ലാഭം കൊയ്യാനുള്ള ഹ്രസ്വകാല മൂലധനം മാത്രമല്ല വലിയ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള ദീർഘകാല മൂലധനവും ഇങ്ങനെ വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക
മാന്ദ്യകാലത്ത് സ്വന്തം രാജ്യത്തു പിടിച്ചു നിൽക്കാൻ ചിലതൊക്കെ വേണം. എല്ലാമങ്ങ് ആഗോളവൽക്കരിക്കരുത്! വലിയ പാഠമായിരുന്നു അത്. ഇന്ത്യ ആ മാന്ദ്യത്തെ അതിജീവിച്ചതും നമ്മൾ അമിതമായി ആഗോളവൽക്കരണത്തിനു പോകാത്തതു കൊണ്ടായിരുന്നുവെന്നത് ഇന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ്.മൻമോഹൻ സിങ്ങും റിസർവ് ബാങ്കും ആഗോളമാന്ദ്യത്തെ അതിജീവിക്കാൻ മലപോലെ ഉറച്ചു നിന്നു. നമ്മുടെ റിസർവ് ബാങ്കിന്റെ യാഥാസ്ഥിതിക നയങ്ങൾക്ക് ആരാധകരുണ്ടായി.
പുത്തൻ സാമ്പത്തികനയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാഗമായി. ഉൽപന്നങ്ങളും സേവനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. ഇറക്കുമതിച്ചുങ്കങ്ങളും തീരുവകളും പൂർണമായും ഇല്ലാതാവുകയോ നാമമാത്രമാവുകയോ െചയ്തു....Manorama Online
ആഗോള ഗ്രാമത്തിലേക്കുള്ള തിരക്കിട്ട യാത്രയിലായിരുന്നു മുൻപു നാം. ലോക്ഡൗണിൽ പൂട്ടുവീണ് ഇന്നു ചിന്തിക്കുന്നതാകട്ടെ, ഡീ ഗ്ലോബലൈസേഷൻ എന്ന പുതു സാഹചര്യവും. പുതിയ കാലം ആവശ്യപ്പെടുന്ന പുതിയ ചിന്തകളെക്കുറിച്ചുള്ള ചർച്ചയ്ക്കായാണ് മലയാള മനോരമയുടെ ‘ഓൺലൈൻ മേശ’യ്ക്കു ചുറ്റും അവർ ഒത്തുകൂടിയത് – എംപിയും
അമേരിക്കയുടെ വ്യാപാര സംരക്ഷണ നയങ്ങൾ ഈ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. സബ്സിഡികൾ ഉൾപ്പെടെയുള്ള തടസ്സങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് സൗജന്യ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരികയും, ഇറക്കുമതി പരിമിതിപ്പെടുത്തുകയും ചെയ്തു. ആഗോളവൽക്കരണത്തിനുപകരം പ്രാദേശികവൽക്ക
Results 1-8