Activate your premium subscription today
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. നിലവിൽ രാജ്യാന്തര സ്വർണവില 2,560 നിലവാരത്തിലേക്ക് കൂപ്പുകുത്തിയത് കേരളത്തിലും വിലയിടിയാൻ വഴിവച്ചു. ഈമാസം ഇതുവരെ പവന് 4,000 രൂപയിലധികവും ഗ്രാമിന് 500 രൂപയിലധികവുമാണ് കുറഞ്ഞത്.
കേരളത്തിൽ ഇടിവിന്റെ ട്രെൻഡിന് ചെറിയ ബ്രേക്കിട്ട് ഇന്ന് സ്വർണവില. വില കുറഞ്ഞിട്ടും കേരളത്തിൽ വേറിട്ട ട്രെൻഡാണ് ദൃശ്യമാകുന്നതെന്ന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖർ 'മനോരമ ഓൺലൈനിനോട്' വ്യക്തമാക്കിയിരുന്നു
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തരവിലയും അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കൂപ്പുകുത്തിത്തുടങ്ങിയത്. ഔൺസിന് കഴിഞ്ഞ മാസാവസാനം 2,790 ഡോളർ എന്ന റെക്കോര്ഡ് തൊട്ട രാജ്യാന്തരവില ഇന്നുള്ളത് 2,560 ഡോളറിൽ.
ഒക്ടോബർ 31ന് പവന് വാങ്ങൽവില 64,000 രൂപയ്ക്കും ഗ്രാമിന് 8,000 രൂപയ്ക്കും മുകളിലായിരുന്നു. കേരളത്തിൽ 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,810 രൂപയായി. രാജ്യാന്തര വിപണിയിലെ വിലത്തകർച്ചയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വീഴ്ച.
ഭൂമി (Real Estate), സ്വർണം, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി/FD), ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ, പ്രത്യേകിച്ച് യുവാക്കൾ മാറിത്തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഓരോ മാസവും മ്യൂച്വൽഫണ്ട് നിക്ഷേപത്തിലുണ്ടാകുന്ന വർധന.
ശാന്തൻപാറ ∙ ചിന്നക്കനാൽ സൂര്യനെല്ലിയിൽ വാടകയ്ക്കു താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടിൽനിന്നു 16 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റിൽ. സൂര്യനെല്ലി സ്വദേശി സതീശ് (34) ആണു ശാന്തൻപാറ പൊലീസിന്റെ പിടിയിലായത്.
കോട്ടയം ∙ അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂമുകളായ അൽ മുഇസ് ജ്വല്ലറി ട്രേഡിങ് എൽഎൽസി, അൽ ഖബീർ ഗോൾഡ് ബുള്ള്യൻ ട്രേഡിങ് എൽഎൽസി എന്നിവയുടെ ഉദ്ഘാടനം ദുബായിലെ ദേരയിൽ ന്യൂ ഗോൾഡ് സൂക്കിൽ നടന്നു.
കൊച്ചി∙ ചാഞ്ചാട്ടം തുടർന്നു സംസ്ഥാനത്തെ സ്വർണവില. ഇന്നലെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയും പവന് 440 രൂപ കുറഞ്ഞ് 57760 രൂപയായി. ഈ മാസം ഒന്നിന് പവന് 59080 രൂപയായിരുന്ന സ്വർണവിലയിൽ ഇതുവരെ 1320 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് കുറഞ്ഞത് 165 രൂപ. കഴിഞ്ഞമാസം 31നു രേഖപ്പെടുത്തിയ ഗ്രാമിന് 7455 രൂപയും
സ്വർണവില ആഭ്യന്തര, രാജ്യാന്തരതലത്തിൽ ഇനിയും ഇടിയുമെന്ന വിലയിരുത്തൽ ശക്തമാണ്. 2,603 ഡോളർ എന്ന വൈകാരിക നിലവാരം (സൈക്കോളജിക്കൽ ലെവൽ) ഭേദിച്ച് വില താഴേക്കിറങ്ങിയാൽ അതു ചെന്നുനിൽക്കുക 2,534 ഡോളർ വരെയായിരിക്കാം എന്ന് ചില നിരീക്ഷകർ വാദിക്കുന്നുണ്ട്.
യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം കുതിക്കുന്നതാണ് സ്വർണവിലയെ വീഴ്ത്തുന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് നീങ്ങിയിരുന്നില്ലെങ്കിൽ സംസ്ഥാനത്ത് സ്വർണവില ഇതിലും കുറയുമായിരുന്നു.
Results 1-10 of 562