Activate your premium subscription today
സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്.
ഗോരഖ്പൂരിൽ രാത്രിയിൽ വീടുകളിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ ഇരുമ്പു വടി ഉപയോഗിച്ചു തലയ്ക്ക് അടിച്ച ശേഷം മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മാസത്തിനിടെ നടന്ന ഇത്തരം അഞ്ച് സംഭവങ്ങളിൽ ഒരു സ്ത്രീ മരിക്കുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
അഹമ്മദാബാദ് ∙ ഗുജറാത്തിലെ പോർബന്ദർ തീരത്തുനിന്നു 2,100 കോടി രൂപയോളം വിലമതിക്കുന്ന 700 കിലോഗ്രാം മെത്താംഫെറ്റാമൈൻ ലഹരിമരുന്നു പിടികൂടി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി), ഇന്ത്യൻ നാവികസേന, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണു വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തത്.
മുംബൈ∙ നടന് ഷാറുഖ് ഖാനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ഛത്തീസ്ഗഡിൽനിന്നുള്ള അഭിഭാഷകൻ അറസ്റ്റിൽ. ഫൈസൻ ഖാനെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്.
ചെന്നൈ∙ തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മധുര ബെഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും.
ചെന്നൈ ∙ തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം.
പുണെ∙ കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താൻ കിടന്നുറങ്ങിയ സോഫയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന ഞെട്ടലിൽ ഭർത്താവ്. പുണെയ്ക്ക് സമീപം ഹദാപ്സറിലെ ഹുന്ദേകർ വസ്തിയിൽ കഴിയുന്ന സ്വപ്നാലി ഉമേഷ് പവാർ(24) ആണ് കൊല്ലപ്പെട്ടത്. ക്യാബ് ഡ്രൈവറായ ഭർത്താവ് ഉമേഷ് 7ന് രാവിലെ 10ന് സ്വപ്നാലിയെ വിളിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷം സ്വപ്നാലിയെ ബന്ധപ്പെടാനായില്ല.
മുംബൈ∙ ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്യുടെ സഹോദരനെന്നു വിശേഷിപ്പിച്ചയാളാണ് ഭീഷണി സന്ദേശം അയച്ചത്. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോളിലേക്കു വന്ന സന്ദേശം അതീവ ഗൗരവത്തിലാണ് പൊലീസ് എടുത്തിരിക്കുന്നത്. വർലി പൊലീസ് സ്റ്റേഷനിൽ കേസ് എടുത്തിട്ടുണ്ടെന്നും
മടിക്കേരി( കർണാടക)∙ സ്വത്തു തട്ടിയെടുക്കാൻ ഹൈദരാബാദ് സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ കൊന്ന് കുടക് ജില്ലയിലെ തോട്ടത്തിലെത്തിച്ചു കത്തിച്ച കേസിലെ പ്രതികളിലൊരാൾ തെളിവെടുപ്പിനിടെ കടന്നു. സുണ്ടിക്കുപ്പയിലെ കാപ്പിത്തോട്ടത്തിൽ പെട്രോൾ ഒഴിച്ചു കത്തിച്ചനിലയിൽ രമേഷ് കുമാറിന്റെ മൃതദേഹം ലഭിച്ച
വെല്ലൂർ∙ ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദിച്ചു കൊലപ്പെടുത്തി. ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ(52) ആണ് യാത്രക്കാരനായ വെല്ലൂർ സ്വദേശി ഗോവിന്ദന്റെ മർദനത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
Results 1-10 of 1489