Activate your premium subscription today
Sunday, Mar 30, 2025
ഭാര്യയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച ഭർത്താവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശി ഗൗരി അനിൽ സംബേകറെയാണ് (32) രാകേഷ് കൊലപ്പെടുത്തിയത്. ഇയാളെ പൂനെയിൽ നിന്നു കസ്റ്റഡിയിലെടുത്തു.
മുംബൈ ∙ സെലിബ്രിറ്റി മാനേജരായിരുന്ന ദിഷ സാലിയന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പിതാവ് സതീഷ് സാലിയൻ കൂടിക്കാഴ്ച നടത്തി. മകളുടെ മരണത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ ആദിത്യ താക്കറെയ്ക്കും ബോളിവുഡ് താരങ്ങൾക്കും
മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരഭ് രജ്പുത്തിനെ(29) കൊലപ്പെടുത്താൻ ഭാര്യ മുസ്കാൻ റസ്തഗി കാമുകൻ സാഹിലിനെ ഉപയോഗപ്പെടുത്തിയതിനു പിന്നിൽ ആഭിചാരവും. 2023 നവംബർ മുതൽ മുസ്കാൻ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കടുത്ത അന്ധവിശ്വാസിയായിരുന്ന
ബെംഗളൂരു∙ 37 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ മരണത്തിൽ ഭാര്യയെയും ഭാര്യാമാതാവിനെയും പിടികൂടി ബെംഗളൂരു പൊലീസ്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് ലോക്നാഥ് സിങിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ലോക്നാഥ് സിങിന്റെ ഭാര്യ യശസ്വിനി (17), ഭാര്യാ മാതാവ് ഹേമാ ഭായി (37) എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ചെന്നൈ ∙ തമിഴ്നാട്ടിൽ രണ്ടു ദിവസത്തിനിടെ അഞ്ച് കുറ്റവാളികളെ പൊലീസ് വെടിവച്ച് പിടികൂടി. ഇരുപത്തഞ്ചിലേറെ മോഷണക്കേസുകളിൽ പ്രതിയായ കന്യാകുമാരി സ്വദേശി സ്റ്റീഫനെയാണ് ഇന്നലെ ചിദംബരത്ത് കാലിനു വെടിവച്ച് കീഴടക്കിയത്. പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിയുതിർക്കാൻ നിർബന്ധിതരായതെന്ന് അധികൃതർ പറഞ്ഞു.
ലക്നൗ ∙ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത പ്രഫസർ അറസ്റ്റിൽ. സേത്ത് ഫൂൽ ചന്ദ് ബാഗ്ല പിജി കോളജിലെ ഭൂമിശാസ്ത്ര പ്രഫസർ രജനീഷ് കുമാറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇയാൾ
ചെന്നൈ∙ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന ഭർത്താവിനെക്കൊണ്ട് പണം തിരിമറിക്കുറ്റം സമ്മതിപ്പിക്കുകയും തുക തിരികെ നൽകാൻ വഴിയൊരുക്കുകയും ചെയ്ത ഭാര്യയെ മദ്രാസ് ഹൈക്കോടതി അഭിനന്ദിച്ചു. 2004ൽ ഇന്ത്യൻ ബാങ്ക് പിരിച്ചുവിട്ട ജീവനക്കാരന് പെൻഷനും ഗ്രാറ്റുവിറ്റിയും നൽകാനും ഉത്തരവിട്ടു.
കൊച്ചി ∙ സഹപാഠികൾ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സഹപാഠികളായ 5 വിദ്യാർഥിനികൾക്കും രണ്ട് അധ്യാപകർക്കും എതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. കുറ്റക്കാരായ വിദ്യാർഥികളെ സംരക്ഷിച്ചതിനാണ് അധ്യാപകർക്കെതിരെ നടപടി. തൃക്കാക്കര തെങ്ങോട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. നായ്ക്കുരണപ്പൊടി ദേഹത്തു വിതറിയതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി ‘കാണാതായ’ വീട്ടമ്മ കൊല്ലപ്പെട്ട കേസിന്റെ ചുരുളഴിച്ച് പൊലീസ്. ഡൽഹി ത്രിലോക്പുരി സ്വദേശി അശോക് കുമാറിന്റെ ഭാര്യ മീനാക്ഷിയാണു കൊല്ലപ്പെട്ടത്. മീനാക്ഷിയെ കൊലപ്പെടുത്തിയത് അശോകാണെന്നു തെളിഞ്ഞു. കുംഭമേളയുടെ തിരക്കിൽപെട്ട് മീനാക്ഷിയെ കാണാതായെന്ന് ഇയാൾ മക്കളെ അറിയിച്ചിരുന്നു.
മുംബൈ ∙ സ്ത്രീകൾക്കു രാത്രി സമയം ‘മെലിഞ്ഞിരിക്കുന്നു, വെളുത്തിരിക്കുന്നു, ഇഷ്ടമാണ്’ തുടങ്ങിയ സന്ദേശങ്ങൾ അയയ്ക്കുന്നത് അശ്ലീലമാണെന്നു കോടതി. മുൻ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിൽ 3 മാസത്തേക്ക് തടവു ശിക്ഷ വിധിച്ച മജിസ്ട്രേട്ട് കോടതി വിധി ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണു ഡിൻഡോഷി അഡീഷനൽ സെഷൻസ് ജഡ്ജി ഡി.ജി.ധോബ്ലെയുടെ നിരീക്ഷണം.
Results 1-10 of 1522
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.