ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചെന്നൈ∙ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന ഭർത്താവിനെക്കൊണ്ട് പണം തിരിമറിക്കുറ്റം സമ്മതിപ്പിക്കുകയും തുക തിരികെ നൽകാൻ വഴിയൊരുക്കുകയും ചെയ്ത ഭാര്യയെ മദ്രാസ് ഹൈക്കോടതി അഭിനന്ദിച്ചു. 2004ൽ ഇന്ത്യൻ ബാങ്ക് പിരിച്ചുവിട്ട ജീവനക്കാരന് പെൻഷനും ഗ്രാറ്റുവിറ്റിയും നൽകാനും ഉത്തരവിട്ടു.

ഒരാൾ പങ്കാളിയെ സഹായിക്കുന്നതിന്റെയും നീതിയുടെ പാതയിൽ എത്തിക്കുന്നതിന്റെയും ഉത്തമ ഉദാഹരണമാണ് കേസെന്നും ഭാര്യയുടെ നീതിപൂർവകമായ പെരുമാറ്റം കണക്കിലെടുക്കുന്നുവെന്നും ജസ്റ്റിസ് ഡി.ഭരതചക്രവർത്തി വിധിയിൽ പറഞ്ഞു.

2002ൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് 5.75 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തിലാണു ക്ലാർക്കിനെതിരെ കേസുണ്ടായത്. ബാങ്കിന്റെ പിരിച്ചുവിടൽ റദ്ദാക്കിയ ലേബർ കോടതി ഇതു വിടുതലാക്കി മാറ്റിയതിനു പിന്നാലെയാണിയാൾ ഹൈക്കോടതിയിലെത്തിയത്. 

English Summary:

Madras High Court: Madras High Court commended a wife who persuaded her husband, a former bank clerk, to confess to embezzlement and facilitated the return of the money. The court also ordered the payment of pension and gratuity to the employee, who was dismissed from the Indian Bank in 2004.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com