ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ രണ്ടു ദിവസത്തിനിടെ അഞ്ച് കുറ്റവാളികളെ പൊലീസ് വെടിവച്ച് പിടികൂടി. ഇരുപത്തഞ്ചിലേറെ മോഷണക്കേസുകളിൽ പ്രതിയായ കന്യാകുമാരി സ്വദേശി സ്റ്റീഫനെയാണ് ഇന്നലെ ചിദംബരത്ത് കാലിനു വെടിവച്ച് കീഴടക്കിയത്. പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് വെടിയുതിർക്കാ‍ൻ നിർബന്ധിതരായതെന്ന് അധികൃതർ പറഞ്ഞു.

  • Also Read

തിരുനെൽവേലിയിൽ റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് തൗഫീഖിനെ ബുധനാഴ്ച പൊലീസ് വെടിവച്ച് വീഴ്ത്തി കീഴടക്കിയിരുന്നു. ഈറോഡിൽ കുറ്റവാളിയെ കൊലപ്പെടുത്തിയ കേസിലെ 3 പ്രതികളെയും കാലിനു വെടിവച്ച് വീഴ്ത്തിയാണ് ബുധനാഴ്ച പിടികൂടിയത്.

English Summary:

Tamil Nadu Police Encounters: Five Criminals Apprehended After Shooting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com