Activate your premium subscription today
Saturday, Apr 19, 2025
നെന്മാറ ∙ നെല്ലിയാമ്പതി പുലയമ്പാറയിൽ കിണറ്റിൽ വീണ പുലിയെ നാലു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു. കൂട്ടിലാക്കിയ പുലിയെ പുലർച്ചെയോടെ പറമ്പിക്കുളം കടുവാസങ്കേതത്തിൽ തുറന്നുവിട്ടു. വനംവകുപ്പിലെ ഡോക്ടർ പരിശോധിച്ചപ്പോൾ പുലി ആരോഗ്യവാനാണെന്നു കണ്ടെത്തിയതോടെയാണു തൃശൂരിൽ കൊണ്ടുപോകാതിരുന്നത്.
കൽപറ്റ ∙ കർണാടകയിലെ ബന്ദിപ്പുർ, നാഗർഹൊള, തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതങ്ങൾ വരൾച്ചയുടെ പിടിയിലമർന്നതോടെ പച്ചപ്പുതേടി കടുവ അടക്കമുള്ള വന്യമൃഗങ്ങൾ വയനാടൻ കാടുകളിലേക്ക്. സാധാരണ ഫെബ്രുവരി മധ്യത്തോടെയാണു വന്യമൃഗങ്ങളുടെ ദേശാടനം ശക്തമായിരുന്നത്. ഇക്കൊല്ലം നീലഗിരി ജൈവമണ്ഡലത്തിൽ മഴ കുറഞ്ഞതിനാൽ മൃഗങ്ങളുടെ വരവു നേരത്തെയാണെന്നു വനംവകുപ്പ് പറയുന്നു. മാനുകൾ പച്ചപ്പ് തേടി വയനാടൻ കാടുകളിലേക്ക് എത്തുന്നതിനു പിന്നാലെയാണു കടുവകളുടെ വരവ്. ഇണചേരൽ സമയമായതിനാൽ ആൺകടുവകൾ തമ്മിലെ സംഘർഷവും വർധിക്കും.
വാൽപാറ ∙ ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. കോയമ്പത്തൂർ വനംവകുപ്പ് കൺസർവേറ്ററുടെ നിർദേശപ്രകാരം ഓരോ വർഷവും കാലവർഷങ്ങൾക്കു ശേഷം നടക്കാറുള്ള കണക്കെടുപ്പ് പൊള്ളാച്ചി ഡിവിഷനിൽപെട്ട ഉകാന്തി, പൊള്ളാച്ചി, വാൽപാറ, മാനാമ്പള്ളി എന്നീ റേഞ്ചുകളിലായിരിക്കും നടതക്കുന്നത്.14
വാർധക്യത്തിലും ആഹ്ലാദവാനാണ് ഗോപാൽ. രാജ്യാന്തര കടുവാദിനമായ ഇന്നു മധുരപ്പതിനാറുകാരനായ ഗോപാൽ, രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. 15 വയസ്സു വരെയാണു കാട്ടിൽ കടുവകളുടെ ആയുർദൈർഘ്യം. ഗോപാൽ അതു മറികടന്നിരിക്കുന്നു. കർണാടകത്തിലെ ബന്നാർഘട്ടെ കടുവാ സങ്കേതത്തോടു ചേർന്ന് 8 ഏക്കർ വിസ്തൃതമായ പ്രത്യേക
മരങ്ങൾ മുറിച്ചുമാറ്റുന്നത് വനങ്ങൾക്ക് മാത്രമല്ല പ്രകൃതിക്കും പാരിസ്ഥിതിക സന്തുലനത്തിനും വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ട്. ഇതു മൂലമാണ് വനമേഖലകളിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്
റോം∙ കടുത്ത വംശനാശ ഭീഷണി നേരിടുന്ന ജന്തുവിഭാഗത്തിൽപ്പെട്ട സുമാത്രൻ കടുവയ്ക്ക് കുഞ്ഞു ജനിച്ചു. റോമിലെ ബയോപാർക്കോ മൃഗശാലയിൽ കഴിയുന്ന 'തില' എന്ന പെൺ കടുവയ്ക്കും 'കാസിഹ്' എന്ന ആൺ കടുവയ്ക്കുമാണ് പെൺ കുഞ്ഞു ജനിച്ചത്. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള കുട്ടിയാണ് എന്ന് മൃഗശാല അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിലെ തഡോബ അന്ധാരി കടുവാ സങ്കേതത്തിൽ കടുവകൾ തമ്മിലുള്ള സംഘട്ടനത്തിൽ ഒരു കടുവ കൊല്ലപ്പെട്ടു. 50 കുഞ്ഞുങ്ങളുടെ അച്ഛനായ 13 വയസുള്ള ‘ബജ്റംഗ്’ ആണ് കൊല്ലപ്പെട്ടത്. ഛോട്ടാ മട്ക എന്ന കടുവയാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രഹ്മപുരി ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള ഖഡ്സംഗി
ആരാധകരുടെ ആരവങ്ങളുയരുന്ന മൈതാനത്ത് ഒരു പെനാൽറ്റി കിക്ക് എടുക്കാൻ നിൽക്കുന്നതുപോലെയാണോ കാട്ടിൽ കടുവയുടെയും പുലിയുടെയും ചിത്രങ്ങൾ എടുക്കുന്നത്? സി.കെ.വിനീത് എന്ന ഫുട്ബോൾ കളിക്കാരനോടാണ് ഈ ചോദ്യമെങ്കിൽ ഉത്തരം എന്താകും? ഫുട്ബോളിനൊപ്പമുള്ള യാത്രയിൽ കൂടെ കൂടിയ ഇഷ്ടങ്ങളിലൊന്നാണു വിനീതിനു ഫൊട്ടോഗ്രഫി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരുലക്ഷത്തിലധികം കടുവകളുണ്ടായിരുന്നു ഇന്ത്യയിൽ. എന്നാൽ ഇന്ന് അവയുടെ എണ്ണം തുലോം കുറവാണ്. കടുവകൾക്കും സിംഹങ്ങൾക്കും സ്വാഭാവിക ആവാസ വ്യവസ്ഥയുള്ള ഒരേയൊരു രാജ്യമെന്നത് ഇന്ത്യയുടെ പാരിസ്ഥിതികമായ
ആൺ കടുവ വേട്ടയാടിയ ഇരയെ തട്ടിയെടുക്കാൻ പെൺകടുവയുടെ ശ്രമം. രാജസ്ഥാനിലെ രന്തംബോർ ദേശീയ പാർക്കിലാണ് കടുവകൾ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം നടന്നത്. ഇവിടെയെത്തിയ വിനോദ സഞ്ചാരിയായ വിജയ് കുമാവത് ആണ് അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്. വേട്ടയാടിയ മ്ലാവിനെ റോഡിനു നടുവിലിട്ട ആൺകടുവ അവിടെ നിന്ന് പിൻമാറി.
Results 1-10 of 60
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.