Activate your premium subscription today
Friday, Apr 18, 2025
ഹിന്ദിക്കാർക്കിത് താലി, ഇഷ്മില്ലാത്തവർ ഇതിനെ ചാവലെന്നു വിളിക്കും. പക്ഷേ, അന്യനാട്ടിൽ ദാലും റൊട്ടിയും കഴിച്ചു മടുത്തവർക്കിടയിൽ ഇതിനൊരു പേരേയുള്ളൂ, വീട്ടിലെ ഊണ്! ഇന്ത്യാഗേറ്റിനരികിൽ ഉച്ചസമയത്ത് വിശപ്പിന്റെ വിളിയുമായെത്തുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു ഊണ്. കുത്തരിച്ചോറിനു നടുവിലേക്ക് ഒഴുകിപ്പരുക്കുന്ന കുറുകിയ സാമ്പാറും അതിനു ചുറ്റും തോരനും അച്ചാറും പപ്പടവും ചമ്മന്തിയും ഒക്കെയായി തനി നാടൻ ഊണ്. വെറും 70 രൂപ മാത്രമുള്ള ഈ കേരള ‘താലി’ കഴിക്കാൻ മലയാളികളല്ലാത്തവരും തിരക്കുകൂട്ടുന്നു. സ്പെഷലായി നാടൻ മീൻ കറിയും മീൻ പൊരിച്ചതും ചിക്കൻ ഫ്രൈ, റോസ്റ്റ് എല്ലാം അരികിലെത്തും. ഊണ് കഴിച്ച് വയറു നിറഞ്ഞവരുടെ മനസ്സ് നിറയ്ക്കാൻ മിക്ക ദിവസങ്ങളിലും പായസവുമുണ്ട്. കുടുംബശ്രീയുടെ കഫെ ഇവിടെ തുടങ്ങിയിട്ട് ഈ വിഷുവിന് മൂന്നരമാസമാകുന്നു. ഇതിനോടകം ഇന്ത്യാഗേറ്റ് കാണാനെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട രുചി കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കും ഇവിടെ ഡ്യൂട്ടിയിലുള്ള സൈനിക, അർധസൈനിക ഉദ്യോഗസ്ഥർക്കും പരിസരത്തെ മന്ത്രാലയങ്ങളിലും ഓഫിസുകളിലുമുള്ള മലയാളികൾ അടക്കമുള്ളവർക്കും കുടുംബശ്രീ കഫെ ഒരാശ്വാസമാണ്.
ബിരിയാണിയെപ്പോലെ ജനപ്രിയമായ മറ്റൊരു വിഭവം ഉണ്ടോ എന്ന് സംശയമാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ബിരിയാണി കഴിക്കുന്നവരാണ് മിക്ക ഭക്ഷണപ്രേമികളും. സ്വിഗ്ഗിയുടെ ഇക്കൊല്ലത്തെ വാര്ഷികറിപ്പോര്ട്ടിലും ഈ 'ബിരിയാണി പ്രേമം' മുന്നിട്ടുനില്ക്കുന്നതായി കാണാം. ഈ വർഷം ഇന്ത്യയിൽ 83 ദശലക്ഷം ബിരിയാണികളാണ്
നല്ല മത്തി പൊരിച്ചത് കൂട്ടി ചോറ് കഴിക്കാന് ഇഷ്ടമല്ലാത്ത മലയാളികള് ആരും ഉണ്ടാവില്ല. മൊരിഞ്ഞ മത്തി ചോറില് പിച്ചിയിട്ട് കുഴച്ചങ്ങ് കഴിക്കണം. കേള്ക്കുമ്പോഴേ വായില് വെള്ളം വരുന്നു അല്ലേ! ചീനച്ചട്ടിയിലോ ദോശക്കല്ലിലോ ഒക്കെ ഇട്ടു വറുക്കുന്നതിനു പകരം, കുക്കറില് ഒന്നു പരീക്ഷിച്ചു നോക്കിയാലോ? ചേരുവകള്
ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്ക്കാണ് മുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുകയും ആഗിരണം ചെയ്യപെടുകയും ചെയ്യും. കൊഴുപ്പ് ചെറിയ കണികകളായതുകൊണ്ട് എളുപ്പത്തിൽ ദഹിക്കുന്നു. അതിനാൽ മുട്ട ചെറിയ കുട്ടികൾക്കും
കൊറിയൻ പാചകം രുചിച്ച് പഠിക്കാൻ അവസരമൊരുക്കി ഹോർത്തൂസ്. പ്രശസ്ത കൊറിയൻ പാചക വിദഗ്ധ ഹോഞ്ജ്യു പാർക്കാണ് മനോരമ ഹോർത്തൂസ് ഷെഫ് സ്റ്റുഡിയോയിൽ എത്തി കൊറിയൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്നത്. കോഴിക്കോട് ബീച്ചിലാണ് ഹോർത്തൂസിന്റെ ഭാഗമായി ഷെഫ് സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത്. നവംബർ 1,2,3 തീയതികളിൽ 120
രുചികരമായി ഭക്ഷണം പാകം ചെയ്യുക മാത്രമല്ല, അതിഗംഭീരമായി തീൻമേശയിൽ എത്തിക്കുകയെന്നതും മികവു തന്നെയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. പേരുകേട്ട റസ്റ്ററന്റുകളിൽനിന്നു രുചികരമായി വിഭവങ്ങൾ കഴിക്കുമ്പോൾ അതിനെ ഇത്രയും സ്വാദോടെ
അധികം മസാലകള് ഒന്നും ചേര്ക്കാതെ വളരെ സിമ്പിളായി ഒരു ചിക്കന് കറി ഉണ്ടാക്കിയാലോ? തമിഴ്നാട്ടുകാരുടെ സ്വന്തം ചിക്കന് ചിന്താമണി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ചോറിനുമെല്ലാമൊപ്പം കഴിക്കാന് പറ്റുന്ന ഈ വിഭവം തയ്യാറാക്കാന് അധിക സമയമോ ഒരുപാട് സാധനങ്ങളോ വേണ്ട. വേണ്ട
പോഷകങ്ങള് നിറഞ്ഞ അവോക്കാഡോ ഇഷ്ടപ്പെടാത്തവര് ആരുമില്ല. സാന്ഡ്വിച്ചായും സ്മൂത്തിയായുമെല്ലാം അവോക്കാഡോ കഴിക്കാറുണ്ട്. അവോക്കാഡോയുടെ വലിപ്പത്തിന്റെ 13-18% ഭാഗവും അതിന്റെ വിത്താണ്. നടുവില് കാണുന്ന വലിയ വിത്ത് എടുത്തു കളഞ്ഞ് അതിന്റെ കാമ്പാണ് സാധാരണയായി നാം ഭക്ഷണത്തില് ഉള്പ്പെടുത്തുന്നത്. ഈ
പച്ചമുളക് ഇടാത്ത ഒരു കറികൾ നമുക് കുറവായിരിക്കും. ഓരോ തരം വിഭവങ്ങളിലും പച്ചമുളക് ഇടുന്ന രീതി വ്യത്യാസമുണ്ട്. ആകൃതി മാറ്റി അരിഞ്ഞെടുക്കുമ്പോള് പച്ചമുളകിന്റെ രുചിയിലും വ്യത്യാസം വരും എന്നതാണ് സത്യം. ഷെഫുമാരുടെ ഭാഷയില് പച്ചമുളക് ഓരോ രീതിയില് അരിയുന്നതിനും ഓരോ പേരുണ്ട്. ഇവ എന്തൊക്കെയാണെന്ന് അറിയാം
ഇന്ത്യന് കറികളില് ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി എന്നതില് ആര്ക്കും സംശയം കാണില്ല. വിഭവങ്ങള്ക്ക് രുചിയും മണവും നല്കുന്നു എന്നത് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. എന്നാല് വെളുത്തുള്ളി ഒരു പച്ചക്കറിയാണോ അതോ സുഗന്ധവ്യഞ്ജനമാണോ? ഒറ്റവാക്കില് ഉത്തരം പറയാന്
Results 1-10 of 636
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.