ADVERTISEMENT

അധികം മസാലകള്‍ ഒന്നും ചേര്‍ക്കാതെ വളരെ സിമ്പിളായി ഒരു ചിക്കന്‍ കറി ഉണ്ടാക്കിയാലോ? തമിഴ്നാട്ടുകാരുടെ സ്വന്തം ചിക്കന്‍ ചിന്താമണി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ചോറിനുമെല്ലാമൊപ്പം കഴിക്കാന്‍ പറ്റുന്ന ഈ വിഭവം തയ്യാറാക്കാന്‍ അധിക സമയമോ ഒരുപാട് സാധനങ്ങളോ വേണ്ട. 

വേണ്ട സാധനങ്ങള്‍

എല്ലില്ലാത്ത ചിക്കന്‍ ചെറുതായി അരിഞ്ഞത് - 1 കിലോ

നല്ലെണ്ണ - 2 ടേബിള്‍സ്പൂൺ

പെരുംജീരകം 1 ടീസ്പൂൺ 

കറിവേപ്പില - 3 തണ്ട്

വെളുത്തുള്ളി - 10 എണ്ണം ചതച്ചത്

ഇഞ്ചി - ചെറിയ കഷ്ണം ചതച്ചത്

ചുവന്ന ഉണക്കമുളക് - 30 എണ്ണം

ചെറിയ ഉള്ളി - 250 ഗ്രാം

ഉപ്പ് - 3/4 ടേബിള്‍സ്പൂൺ

മഞ്ഞൾ - 1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

- ഉണക്കമുളക് ചെറുതായി കട്ട് ചെയ്തെടുത്ത് ഉള്ളിലെ കുരു കളയുക

- നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പത്ത് വെച്ച് നല്ലെണ്ണ ഒഴിക്കുക. ഇതിലേക്ക് പെരുംജീരകം, കറിവേപ്പില, ചതച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

- ഇതിലേക്ക് മുറിച്ചുവെച്ച ഉണക്ക മുളക്, ഉള്ളി എന്നിവ ചേര്‍ക്കുക. ഉപ്പു കൂടി ചേര്‍ത്ത് ഇളക്കുക.

- ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് മഞ്ഞള്‍പ്പൊടി കൂടി ഇടുക. മൂടി വെച്ച് 10 മിനിറ്റ് വേവിക്കുക.

-ശേഷം മൂടി തുറന്നുവെച്ച് 10 മിനിറ്റ് വേവിക്കുക. തീ ഓഫ് ചെയ്ത് വാങ്ങി വയ്ക്കുക. ചിക്കന്‍ ചിന്താമണി റെഡി!

English Summary:

Master the Art of Chicken Chintamani: A Simple Tamil Nadu Delight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com