ADVERTISEMENT

നല്ല മത്തി പൊരിച്ചത് കൂട്ടി ചോറ് കഴിക്കാന്‍ ഇഷ്ടമല്ലാത്ത മലയാളികള്‍ ആരും ഉണ്ടാവില്ല. മൊരിഞ്ഞ മത്തി ചോറില്‍ പിച്ചിയിട്ട് കുഴച്ചങ്ങ് കഴിക്കണം. കേള്‍ക്കുമ്പോഴേ വായില്‍ വെള്ളം വരുന്നു അല്ലേ! ചീനച്ചട്ടിയിലോ ദോശക്കല്ലിലോ ഒക്കെ ഇട്ടു വറുക്കുന്നതിനു പകരം, കുക്കറില്‍ ഒന്നു പരീക്ഷിച്ചു നോക്കിയാലോ? 

ചേരുവകള്‍ 

500 ഗ്രാം മത്തി

8-9 വെളുത്തുള്ളി അല്ലി

1 ഇഞ്ച് ഇഞ്ചി

4 പച്ചമുളക്

1/2 ടീസ്പൂൺ പെരുംജീരകം 

1/2 ടീസ്പൂൺ ചുവന്ന മുളക് പൊടി

1 ടീസ്പൂൺ കശ്മീരി മുളകുപൊടി

1 ടീസ്പൂൺ കുരുമുളക് പൊടി

ഉപ്പ്

1 തണ്ട് കറിവേപ്പില

1 ടേബിൾസ്പൂൺ എണ്ണ

1/2 കപ്പ് വെള്ളം

എണ്ണ

1 ഉള്ളി അരിഞ്ഞത്

3 കഷ്ണം പുളി അര കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുതിർത്തത് കറിവേപ്പില

ഉണ്ടാക്കുന്ന വിധം

- മിക്സിയുടെ ജാറില്‍ വെളുത്തുള്ളി, ഇഞ്ചി, പെരുംജീരകം, മുളക് പൊടി, കശ്മീരി മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ്, കറിവേപ്പില, അല്‍പ്പം എണ്ണ, വെള്ളം എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക.

- മത്തി നന്നായി വരഞ്ഞ് അതിലേക്ക് ഈ മിക്സ് ചേര്‍ത്ത് പിടിപ്പിക്കുക. അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.

- പ്രെഷര്‍ കുക്കര്‍ അടുപ്പത്ത് വച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. ഇതിലേക്ക് ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷം, മാരിനേറ്റ് ചെയ്ത മത്തി ഓരോന്നായി ഇതിലേക്ക് വയ്ക്കുക. 

- മുകളില്‍ അല്‍പ്പം പുളിവെള്ളം ഒഴിച്ച് എല്ലാഭാഗത്തും പരത്തുക.

- ഇതിനു മുകളില്‍ കറിവേപ്പില ഇട്ട് കുക്കര്‍ മൂടി വയ്ക്കുക. ഒരു വിസില്‍ വന്നാല്‍ തീ ഓഫ് ചെയ്യുക. വിസില്‍ പോയ ശേഷം തുറക്കുക.

English Summary:

Learn how to make delicious Kerala-style fish fry in a pressure cooker! This easy recipe will have you enjoying crispy, crumbled fish with rice in minutes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com